video
play-sharp-fill

ആറുമാസത്തെ സാമൂഹിക ക്ഷേമ പെൻഷൻ കുടിശിക; പെൻഷൻ നല്‍കാൻ വേണ്ടത് 4600 കോടി രൂപയും; സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് സർക്കാർ

ആറുമാസത്തെ സാമൂഹിക ക്ഷേമ പെൻഷൻ കുടിശിക; പെൻഷൻ നല്‍കാൻ വേണ്ടത് 4600 കോടി രൂപയും; സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് സർക്കാർ

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ആറുമാസത്തെ സാമൂഹിക ക്ഷേമ പെൻഷൻ കുടിശികയായി.

കഴിഞ്ഞ ഡിസംബറിലാണ് ഏറ്റവുമൊടുവില്‍ ഒരുമാസത്തെ പെൻഷൻ തുക നല്‍കിയത്. അന്ന് നല്‍കിയതാകട്ടെ ഓഗസ്റ്റിലെ പെൻഷനും. സെപ്റ്റംബർ മുതല്‍ ഫെബ്രുവരി വരെയുള്ള പെൻഷൻ നല്‍കണമെങ്കില്‍ സംസ്ഥാന സർക്കാരിന് 4600 കോടി രൂപ വേണം.

സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സാഹചര്യത്തില്‍ ഇത്രയും തുക കണ്ടെത്തുക എളുപ്പവുമല്ല.
സംസ്ഥാനത്ത് സാമൂഹിക ക്ഷേമ പെൻഷൻ ഗുണഭോക്താക്കളായുള്ളത് 58 ലക്ഷം ആളുകളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമ്പത്തിക വർഷം അവസാനിക്കാൻ ഒന്നര മാസം മാത്രം ശേഷിക്കെ പദ്ധതികള്‍ക്കുള്ള പണം പരമാവധി ചെലവാക്കാനുള്ള ശ്രമത്തിലാണു സർക്കാർ. ഇതിനിടെ 6 മാസത്തെ ക്ഷേമ പെൻഷൻ കുടിശിക കൂടി കൊടുത്തുതീർക്കാൻ കഴിയില്ലെന്നുറപ്പാണ്. അങ്ങനെയെങ്കില്‍ അടുത്ത സാമ്പത്തികവർഷം ആരംഭിക്കുന്ന ഏപ്രില്‍ മുതല്‍ പെൻഷൻ അതതുമാസം തന്നെ നല്‍കുമെന്ന ബജറ്റിലെ പ്രഖ്യാപനം പാലിക്കാനാകാതെ വരികയും ചെയ്യും.