ശനിയും ഞായറും വ്യാപാരസ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്
തേർഡ് ഐ ബ്യൂറോ
കോട്ടയം : ശനിയും ഞായറും സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ അറിയിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച ഗവൺമെന്റ് സ്ഥാപനങ്ങൾക്കാണ് സർക്കാർ അവധി നൽകിയിരിക്കുന്നത്. അല്ലാതെ കച്ചവട സ്ഥാപനങ്ങൾക്ക് അല്ലായെന്നും വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെറിയ കടകൾ രാത്രി ഒൻപത് വരെ തുറക്കാവുന്നതാണ്.വാളെടുത്തവർ എല്ലാം രാജാവ് എന്ന നിലയിലുള്ള പ്രസ്താവനകളാണ് സമൂഹമാധ്യങ്ങളിൽ വരുന്നതെന്നും കച്ചവടക്കാർ ഇത് കണ്ട് തെറ്റിധരിക്കരുതെന്നും നസിറുദ്ദീൻ വ്യക്തമാക്കി.
അതേസമയം വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേവനങ്ങൾ മാത്രമായിരിക്കും അനുമതിയിരിക്കുന്നത്. ഇതോടൊപ്പം ശനിയാഴ്ച എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. വേനൽ ക്യാമ്പുകൾ നടക്കുന്നുണ്ടെങ്കിൽ ഒഴിവാക്കണമെന്നും സർക്കാർ നിർദേശിച്ചു. വരുന്ന രണ്ടാഴ്ചയായിരിക്കും കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകുക.
വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകൾ ഉൾപ്പെടെയുള്ളവയ്ക്ക് നേരത്തെ അനുമതി തേടി കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് അനുമതി നൽകും. പുതിയതായി രജിസ്റ്റർ ചെയ്യുന്നവർക്ക് അനുമതി ഉണ്ടായിരിക്കില്ല.
വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കും നടക്കുക. ട്യൂഷൻ ക്ലാസുകൾ പ്രവർത്തിക്കുന്നത് കർശനമായി നിയന്ത്രിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.