യാത്രക്കാരുടെ ശ്രദ്ധക്ക്; സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതത്തില്‍ ഇന്നും നാളെയും നിയന്ത്രണം; ഉച്ചയ്ക്കത്തെ ജനശതാബ്ദി അടക്കം മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി; ബസ് സര്‍വീസ് കൂട്ടി……

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: തൃശൂരില്‍ പാളത്തില്‍ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതത്തില്‍ ഇന്നും നാളെയും നിയയന്ത്രണം.

ജനശതാബ്ദി അടക്കം ഇന്ന് ഓടേണ്ട മൂന്ന് ട്രെയിനുകളും നാളത്തെ ഒരു ജനശതാബ്ദിയും റദ്ദാക്കി. ഇന്ന് ഓടേണ്ട മൂന്ന് ട്രെയിനുകളും ഭാഗീകമായി റദ്ദാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍

1.ഉച്ചയ്ക്ക് 2.50 നുള്ള തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി
2. വൈകീട്ട് 5.35 നുള്ള എറണാകുളം- ഷൊര്‍ണൂര്‍ മെമു
3. രാത്രി 7.40നുള്ള എറണാകുളം- ^ ഗുരുവായൂര്‍ എക്‌സ്‌പ്രസ്

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

ഇന്ന് 2.50 നുള്ള കണ്ണൂര്‍ -എറണാകുളം എക്‌സ്പ്രസ് തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും
ഇന്ന് 3 മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടേണ്ട ചെന്നൈ മെയില്‍ തൃശ്ശൂരില്‍ നിന്ന് രാത്രി 8.43നു പുറപ്പെടും
ഇന്ന് 10.10ന് കന്യാകുമാരിയില്‍ നിന്ന് പുറപ്പെടേണ്ട കന്യാകുമാരി-^ ബംഗളൂരു ട്രെയിന്‍ 2 മണിക്കൂര്‍ വൈകും

നാളെ റദ്ദാക്കിയത്
1. കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി

ട്രെയിനുകള്‍ റദ്ദാക്കിയത് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനായി കെ എസ് ആ‌ര്‍ ടി സി പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തി. യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച്‌ അധിക സര്‍വീസുകള്‍ നടത്താന്‍ സജ്ജമായി കഴിഞ്ഞെന്ന് കെ എസ് ആ‌ര്‍ ടി സി അറിയിച്ചു.

26/02/2023 ക്യാന്‍സല്‍ ചെയ്ത TVM KNR ജനശദാബ്ദി ട്രെയിനിനിന്‍റെ എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ഭാഗത്തേക്കുള്ള യാത്രക്കാരുടെ സൗകര്യര്‍ത്ഥം കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വ്വീസുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് അറിയിപ്പ്. യാത്രക്കാര്‍ക്ക് സീറ്റുകള്‍ ആവശ്യാനുസരണം കെ എസ് ആ‌ര്‍ ടി സി യുടെ വെബ് സൈറ്റില്‍ റിസര്‍വ് ചെയ്യാവുന്നതാണ്. ടിക്കറ്റുകള്‍ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും “Ente KSRTC” എന്ന മൊബൈല്‍ ആപ്പിലൂടെയും മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാവുന്നതാണെന്നും കെ എസ് ആ‌ര്‍ ടി സി അധികൃതര്‍ അറിയിച്ചു.