video
play-sharp-fill

Saturday, May 24, 2025
HomeMainസംസ്ഥാനത്ത് പകർച്ചവ്യാതി വ്യാപിക്കുന്നു; മൂന്ന് ജില്ലകൾക്ക് ജാഗ്രത നിർദദ്ദേശം.

സംസ്ഥാനത്ത് പകർച്ചവ്യാതി വ്യാപിക്കുന്നു; മൂന്ന് ജില്ലകൾക്ക് ജാഗ്രത നിർദദ്ദേശം.

Spread the love

സ്വന്തം ലേഖകൻ

 

തിരുവനന്തപുരം:സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം.

 

തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പകര്‍ച്ചപ്പനി പ്രതിരോധം ചര്‍ച്ചചെയ്യാൻ കഴിഞ്ഞദിവസം ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഈ യാേഗത്തിന്റേതാണ് നിര്‍ദ്ദേം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

മൂന്ന് ജില്ലകളിയും നഗര, തീരദേശ പരിധികളില്‍ ഡെങ്കിപ്പനി വ്യാപനം രൂക്ഷമാണെന്ന് യോഗം വിലയിരുത്തി. ഇടവിട്ട് മഴ തുടരുന്നതിനാല്‍ രോഗികളുടെ എണ്ണത്തില്‍ കുറവ് ഉണ്ടാകാൻ ഇടയില്ലെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായില്ലെന്നും വിലയിരുത്തലുണ്ടായി.

 

അതേസമയം, സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കാര്യമായ താേതില്‍ കൂടുന്നുണ്ട്. വെള്ളിയാഴ്ച 86 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതിനാെപ്പം സാധാരണ പനിബാധിതരുടെ എണ്ണവും കൂടുകയാണ്.ആശുപത്രികളില്‍ പലരും രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

 

പലരും വീട്ടില്‍ തന്നെ ചികിത്സ തുടരുന്നതിനാല്‍ രോഗികളുടെ ശരിയായ കണക്കുകള്‍ ലഭ്യമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. പനിക്ക് സ്വയം ചികിത്സ ആപത്താകുമെന്നാണ് ഡോക്ടര്‍മാർ മുന്നറിയിപ്പ് നൽകുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments