video
play-sharp-fill

സംസ്ഥാന സ്കൂള്‍ കലോത്സവം പൂര്‍ണ്ണമായി ഹരിത പ്രോട്ടോകോള്‍ പാലിച്ച്‌; നടപടികള്‍ തുടങ്ങി ഹരിത ക‍ര്‍മ സേന; പ്ലാസ്റ്റിക് വസ്തുക്കള്‍ ക്രിയേറ്റീവ് ഉത്പന്നങ്ങളായി  ഉപയോഗിക്കും

സംസ്ഥാന സ്കൂള്‍ കലോത്സവം പൂര്‍ണ്ണമായി ഹരിത പ്രോട്ടോകോള്‍ പാലിച്ച്‌; നടപടികള്‍ തുടങ്ങി ഹരിത ക‍ര്‍മ സേന; പ്ലാസ്റ്റിക് വസ്തുക്കള്‍ ക്രിയേറ്റീവ് ഉത്പന്നങ്ങളായി ഉപയോഗിക്കും

Spread the love

കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവം ഇത്തവണ നടക്കുന്നത് പൂര്‍ണമായും ഹരിത പ്രോട്ടോകോള്‍ പാലിച്ച്‌.

ഇതിനായുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു. കലോത്സവ നഗരി പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നത് ഹരിത ക‍ര്‍മ സേനയുടേയും വിദ്യാര്‍ത്ഥികളുടേയും നേതൃത്വത്തിലായിരുക്കും.

ക്രിയേറ്റീവ് ഉത്പന്നങ്ങളായി വിവിധ ഇടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കാനാണ് ഇവരുടെ തീരുമാനം.
ഒന്നര പതിറ്റാണ്ടിനിപ്പുറം വീണ്ടുമെത്തുന്ന കൗമാര കലാമേള, ഹരിത പ്രോട്ടോകോള്‍ പ്രകാരം സ്വീകരിക്കുകയാണ് കൊല്ലം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂര്‍ണമായും പ്ലാസ്റ്റിക്കിന് നിരോധനം. ഹരിത മേളയ്ക്ക് ആഹ്വാനം ചെയ്ത് ഹരിത വിളംബര ജാഥയും നടത്തി.
ഓലകൊണ്ട് ഉണ്ടാക്കിയ വല്ലവും ഈറകുട്ടകളിലുമാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. പ്രധാന വേദിയായ ആശ്രാമം മൈതാനത്തും മറ്റിടങ്ങളിലും ശുചീകരണ പ്രവര്‍ത്തനം തുടങ്ങി.

എല്ലാത്തിനും മുന്നില്‍ വിദ്യാര്‍ത്ഥികള്‍. മികച്ച പിന്തുണയുമായി കൊല്ലം കോര്‍പ്പറേഷനിലെ ഹരിത കര്‍മ്മ സേന അംഗങ്ങള്‍. 1500 ഓളം വളണ്ടീയേഴ്സാണ് ക്ലീൻ ഡ്രൈവില്‍ പങ്കെടുക്കുന്നത്. കലോത്സവ വേദിയില്‍ ഉപയോഗിക്കാനുള്ള പേപ്പര്‍ ബാഗ്, പേന എന്നിവയും തയ്യാറാക്കിയിട്ടുണ്ട്.