കേരളം ഇനി വേറെ ലെവലാകും…! ലക്ഷ്യം ടൂറിസം വികസനം; സംസ്ഥാനത്ത് അഞ്ച് റോപ് വേകള്‍ നിർമ്മിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍

Spread the love

തിരുവനന്തപുരം: ടൂറിസം വികസനം ഉള്‍പ്പെടെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് അഞ്ച് റോപ് വേകള്‍ നിർമ്മിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍.

video
play-sharp-fill

ശബരിമല, അതിരപ്പിള്ളി, മൂന്നാർ, മലയാറ്റൂർ എന്നിവിടങ്ങളിലും വയനാട് ചുരത്തിനു സമാന്തരമായി കോഴിക്കോട്- വയനാട് ജില്ലകളെ ബന്ധിപ്പിച്ചുമാണിത്. വയനാട്ടിലേത് സംസ്ഥാന സർക്കാരും മറ്റുള്ളവ കേന്ദ്ര സർക്കാരിന്റെ പർവത്‌മാല പദ്ധതിയുടെ ഭാഗവുമായാണ് നിർമ്മിക്കുന്നത്.

കേന്ദ്ര പദ്ധതി പ്രകാരമുള്ള റോപ് വേകള്‍ നാഷണല്‍ ഹൈവേയ്സ് ലോജിസ്റ്റിക്സ് മാനേജ്‌മെന്റ് ലിമിറ്റഡാണ് (എൻ.എച്ച്‌.എല്‍.എം) നിർമ്മിക്കുക. സാദ്ധ്യതാപഠനം നേരത്തെ നടത്തിയിരുന്നു. ഡി.പി.ആർ (വിശദ പദ്ധതി റിപ്പോർട്ട്) തയ്യാറാക്കാൻ കരാർ ക്ഷണിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാട്ടിലേത് പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയാകും (പി.പി.പി) നടപ്പാക്കുക. ചുമതല കെ.എസ്‌.ഐ.ഡി.സിക്ക്. ചെലവ് 100 കോടി. 2023 ഒക്‌ടോബർ 20ന് ചേർന്ന സംസ്ഥാന ഏകജാലക ക്ലിയറൻസ് ബോർഡ് യോഗത്തില്‍ വെസ്റ്റേണ്‍ ഗാട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് റോപ്‌ വേ പദ്ധതി നിർദ്ദേശം മുന്നോട്ടുവച്ചത്.

റോപ് വേകള്‍
ശബരിമല

പമ്പ- സന്നിധാനം 2.62 കി.മീറ്റർ

മൂന്നാർ

വട്ടവട- മൂന്നാർ 18.30 കി.മീറ്റർ

ആതിരപ്പള്ളി

ടിക്കറ്റ് കൗണ്ടർ- വെള്ളച്ചാട്ടത്തിന് എതിർവശം 350 മീറ്റർ

മലയാറ്റൂർ

മണപ്പാട് ചിറ- മലയാറ്റൂർ 1.63 കി.മീറ്റർ

വയനാട്

അടിവാരം- ലക്കിടി 3.67 കി.മീറ്റർ