play-sharp-fill
കരുതി ഇരുന്നോളൂ….! ഇത്തവണ മഴ കനക്കും; സംസ്ഥാനത്ത് അഞ്ച് ദിവസത്തിനകം കാലവര്‍ഷം എത്തും; 106% മഴ അധികം ലഭിക്കുമെന്ന് പ്രവചനം; അധികമഴ പെയ്യുക ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ; മൂന്ന്  ജില്ലകളില്‍ ഇന്ന് മഞ്ഞ അലർട്ട്

കരുതി ഇരുന്നോളൂ….! ഇത്തവണ മഴ കനക്കും; സംസ്ഥാനത്ത് അഞ്ച് ദിവസത്തിനകം കാലവര്‍ഷം എത്തും; 106% മഴ അധികം ലഭിക്കുമെന്ന് പ്രവചനം; അധികമഴ പെയ്യുക ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ; മൂന്ന് ജില്ലകളില്‍ ഇന്ന് മഞ്ഞ അലർട്ട്

തിരുവനന്തപുരം: വേനല്‍മഴ തകൃതിയായി പെയ്യുന്നതിനിടെ സംസ്ഥാനത്ത് അഞ്ച് ദിവസത്തിനകം കാലവർഷവും എത്തും.

ഇത്തവണ മഴ കനക്കുമെന്നാണ് കാലാവസ്താ വകുപ്പിന്റെ പ്രവചനം. കേരളമടക്കമുള്ള തെക്കൻ സംസ്ഥാനങ്ങളില്‍ കാലവർഷം സാധാരണയിലും കൂടുതലായിരിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മുൻവർഷങ്ങളെ അപേക്ഷിച്ച്‌ 106% മഴ അധികം ലഭിക്കുമെന്നാണു പ്രവചനം. ജൂലൈ-സെപ്റ്റംബർ മാസങ്ങളിലായിരിക്കും അധികമഴ പെയ്യുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തവണ കാലവർഷം നേരത്തെ എത്തും. കഴിഞ്ഞവർഷം ജൂണ്‍ എട്ടിനാണു കാലവർഷമെത്തിയത്. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ഇന്നു മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വരുന്ന 5 ദിവസം കേരളത്തില്‍ പരക്കെ മഴ ലഭിക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും മിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കേരളകർണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസ്സമില്ല.

ആലപ്പുഴ വലിയഴീക്കലില്‍ കഴിഞ്ഞദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റില്‍ 7 മത്സ്യബന്ധന വള്ളങ്ങള്‍ കടലിലേക്ക് ഒഴുകിപ്പോയി. ഇതില്‍ 5 വള്ളങ്ങള്‍ പുലിമുട്ടില്‍ തട്ടിത്തകർന്നു. മറ്റുള്ളവയ്ക്കും കേടുപാടുണ്ട്. 50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാറ്റിലും മഴയിലും 6 വീടുകള്‍ക്കു ഭാഗിക നാശമുണ്ടായി.