play-sharp-fill
കനത്ത മഴ: ഇന്നും കേരളത്തില്‍ നിന്നുള്ള ട്രെയിൻ സര്‍വീസുകളില്‍ മാറ്റം; ഒരു ട്രെയിൻ ഭാഗികമായി റദ്ദാക്കി; കാസര്‍കോട് വന്ദേഭാരത് സമയക്രമത്തിലും മാറ്റം

കനത്ത മഴ: ഇന്നും കേരളത്തില്‍ നിന്നുള്ള ട്രെയിൻ സര്‍വീസുകളില്‍ മാറ്റം; ഒരു ട്രെയിൻ ഭാഗികമായി റദ്ദാക്കി; കാസര്‍കോട് വന്ദേഭാരത് സമയക്രമത്തിലും മാറ്റം

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വൈകിയോടുന്ന സാഹചര്യത്തില്‍ ഇന്ന് കേരളത്തില്‍ നിന്നുള്ള ട്രെയിൻ സര്‍വീസുകളില്‍ മാറ്റം.

ഒരു ട്രെയിൻ ഭാഗികമായി റദ്ദാക്കകുയും മറ്റൊന്ന് സമയം മാറ്റി നിശ്ചയിക്കകയും ചെയ്തു.


രാവിലെ 05.15-ന് (ജൂലൈ 31 ബുധനാഴ്ച) തിരുവനന്തപുരം സെൻട്രലില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 20634 തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ്, 2 മണിക്കൂർ 15 മിനിറ്റ് വൈകി 7.30നാണ് പുറപ്പെടുക. കന്യാകുമാരി – മംഗളൂരു സെൻട്രല്‍ 16650 പരശുറാം എക്സ്പ്രസ് ഭാഗികമായി റദ്ദ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് പുലര്‍ച്ചെ 03.45ന് കന്യാകുമാരിയില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിൻ, കന്യാകുമാരി മുതല്‍ ഷൊര്‍ണൂര്‍ വരെയുള്ള സര്‍വീസ് റദ്ദാക്കി. പതിവ് ഷെഡ്യൂള്‍ പ്രകാരം ഷൊർണൂരില്‍ നിന്നാണ് ട്രെയിൻ സർവീസ് ആരംഭിക്കുകയെന്നും റെയില്‍വേ അറിയിച്ചു.