
സ്വന്തം ലേഖിക
തിരുവനന്തപുരം: കാലവര്‍ഷക്കെടുതി നേരിടുന്നതിനുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നതിന്‍റെ ഭാഗമായി എല്ലാ വില്ലേജ്, താലൂക്ക് ഉദ്യോഗസ്ഥരും അവരുടെ ഓഫിസിനടുത്തുതന്നെ ഏത് സമയത്തും ലഭ്യമാകുന്ന വിധത്തില്‍ താമസം കണ്ടെത്താൻ നിര്‍ദേശം.
മുഴുവൻ താലൂക്കുകളിലും ക്യാമ്പുകള്‍ തുറക്കാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായെന്നും അവലോകന യോഗത്തില്‍ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടാവസ്ഥയിലുള്ള മരങ്ങളുടെ ചില്ലകള്‍ മുറിച്ചുമാറ്റാൻ ജില്ല കളക്ടര്‍ക്ക് മാത്രമല്ല അധികാരമുള്ളതെന്ന് യോഗത്തില്‍ റവന്യൂ മന്ത്രി കെ. രാജൻ വ്യക്തമാക്കി. ദുരന്തനിവാരണ നിയമമനുസരിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ക്കും പഞ്ചായത്തീരാജ് ആക്‌ട് അനുസരിച്ച് പഞ്ചായത്ത് സെക്രട്ടറിക്കും അപകടാവസ്ഥയിലുള്ള മരത്തിന്റെ ചില്ലകള്‍ മുറിച്ചുമാറ്റാനുള്ള അധികാരമുണ്ട്.
ദുരന്തനിവാരണത്തിന് 25,000 രൂപവരെ അനുവദിക്കാൻ വില്ലേജ് ഓഫിസര്‍ക്ക് അധികാരം നല്‍കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിക്കുമ്ബോള്‍ കഴിവതും തലേദിവസംതന്നെ അറിയിപ്പുണ്ടാകണമെന്നും മന്ത്രി നിര്‍ദേശിച്ചു.
കാലാവസ്ഥ മുന്നറിയിപ്പുകള്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് സമൂഹമാധ്യമങ്ങള്‍ വഴി കളക്ടര്‍മാര്‍ ജനങ്ങളെ അറിയിക്കണം. നിലവില്‍ സംസ്ഥാനത്ത് ആശങ്കയുടെ കാര്യമില്ല. എങ്കിലും നല്ല ജാഗ്രത പുലര്‍ത്തണം.
വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ എൻ.ഡി.ആര്‍.എഫ് സംഘം ക്യാമ്പ് ചെയ്തിട്ടുണ്ട്. ജില്ലതല, താലൂക്കുതല കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. എല്ലാ വില്ലേജ് ഓഫിസര്‍മാരുടെയും മൊബൈല്‍ നമ്പറുകള്‍ പ്രസിദ്ധപ്പെടുത്തും. ജില്ല കളക്ടര്‍മാര്‍ കാലാവസ്ഥ അലര്‍ട്ടുകള്‍ മാത്രം ആശ്രയിക്കരുതെന്നും അലര്‍ട്ടുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മാറിമറിയുമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.