സംസ്ഥാനത്ത് മഴയും കാറ്റും ശക്തം: തൃശൂരില്‍ വീടിന്റെ മേല്‍ക്കൂര പറന്നു പോയി; വയനാട്ടില്‍ മരം വീണ് പൊലീസ് ക്വാർട്ടേഴ്സ് തകര്‍ന്നു

Spread the love

സ്വന്തം ലേഖിക

വയനാട്: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ശക്തമായ മഴയിലും കാറ്റിലും കനത്ത നാശനഷ്ടം.

വയനാട് പുല്‍പ്പള്ളിയില്‍ മരം കടപുഴകി വീണ് പൊലീസ് ക്വാർട്ടേഴ്സ് ഭാഗികമായി തകര്‍ന്നു.
സമീപത്തെ സ്റ്റേഷന്‍ മതിലും തകര്‍ന്നിട്ടുണ്ട്. ആര്‍ക്കും പരിക്കില്ല. ബത്തേരിയില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘം എത്തിയ ശേഷമാണ് മരം മുറിച്ചു മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂര്‍ ചേര്‍പ്പില്‍ ശക്തമായ കാറ്റില്‍ വീടുകള്‍ക്ക് നാശനഷ്ടം. കല്ലൂക്കാരന്‍ ജെയിംസിന്റെ വീടിന്റെ വീടിന്റെ ഇരുമ്പ് മേല്‍ക്കൂര പറന്നു പോയി. ഇത് മറ്റൊരു വീടിന് മുകളിലേക്കാണ് പതിച്ചത്.

പത്തനംതിട്ട മൂഴിയാര്‍ അണകെട്ടിന്റെ ഷട്ടറുകള്‍ തുറന്നേക്കും. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതിനാല്‍ പത്തനംതിട്ട മൂഴിയാര്‍ അണകെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. നിലവിലെ ജലനിരപ്പ് 190 മീറ്ററാണ്. ഇത് 192.63 മീറ്ററായി ഉയര്‍ന്നാല്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കാനാണ് തീരുമാനം. കക്കാട്ട് ആറിന്റെയും പമ്പയുടെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.