play-sharp-fill
കേരളത്തില്‍ മഴ തുടരാൻ സാധ്യത; ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമത്തിനും സാധ്യത; മുന്നറിയിപ്പ്

കേരളത്തില്‍ മഴ തുടരാൻ സാധ്യത; ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമത്തിനും സാധ്യത; മുന്നറിയിപ്പ്

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യത.

മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നല്‍കി.
പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇന്ന് ഒരു ജില്ലയിലും മഴമുന്നറിയിപ്പ് നല്‍കിയിട്ടില്ല.
കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. വടക്കന്‍ ഒഡിഷയ്ക്ക് മുകളിലായി സ്ഥിതി ചെയ്യുന്നശക്തി കൂടിയ ന്യുനമര്‍ദ്ദം അടുത്ത രണ്ടു ദിവസം ഛത്തീസ്ഗഡ് – കിഴക്കന്‍ മധ്യപ്രദേശ് മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് കിഴക്കന്‍ ഉത്തര്‍പ്രദേശിനും വടക്ക് കിഴക്കന്‍ മധ്യപ്രദേശിനും മുകളിലായി ചക്രവാതചുഴിയും നിലനില്‍ക്കുന്നു.