ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതി തീവ്രന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു; ഇന്ന് ചുഴലിക്കാറ്റായി മാറിയേക്കും; സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതി തീവ്രന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു.

ഇന്ന് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച്‌ ഇന്ന് അര്‍ധരാത്രിയോടെ അതി തീവ്രചുഴലിക്കാറ്റാകുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്‍റെ ഫലമായി അഞ്ചു ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട,ഇടുക്കി, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.