video
play-sharp-fill

ഇടവപ്പാതി പാതി വഴിയില്‍ മടങ്ങിയോ…..? കാലവര്‍ഷം ഇക്കുറി കനക്കില്ലേ..! സംസ്ഥാനത്ത് ഇന്നത്തെ മഴ സാധ്യത അറിയാം; ഒരു ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല

ഇടവപ്പാതി പാതി വഴിയില്‍ മടങ്ങിയോ…..? കാലവര്‍ഷം ഇക്കുറി കനക്കില്ലേ..! സംസ്ഥാനത്ത് ഇന്നത്തെ മഴ സാധ്യത അറിയാം; ഒരു ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി കാലവ‍ര്‍ഷം സാധാരണയില്‍ കുറയുമോ എന്ന ആശങ്ക സജീവം.

ഇടവപ്പാതി ഇതുവരെയും കനത്തിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇന്നും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റവും അവസാനം പുറത്തിറിക്കിയ അറിയിപ്പ് പ്രകാരം ഇന്ന് ഒരു ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ജൂണ്‍ 23 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അതേസമയം കേരള – കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.