video
play-sharp-fill

സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു; കോട്ടയം ഉൾപ്പെടെ പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; പലയിടത്തും വൻ നാശനഷ്ടം

സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു; കോട്ടയം ഉൾപ്പെടെ പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; പലയിടത്തും വൻ നാശനഷ്ടം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു.

നാളെ 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, സംസ്ഥാനത്ത് കനത്ത മഴയില്‍ പലയിടത്തും നാശനഷ്ടമുണ്ടായി. തിരുവനന്തപുരം മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് അപകടത്തില്‍പ്പെട്ട 8 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് മുതലപ്പൊഴിയില്‍ വള്ളം മറിയുന്നത്. ചൊവ്വാഴ്ച രാവിലെ 3 മണിയോടെയാണ് അപകടം.

അപകടത്തില്‍പ്പെട്ട വള്ളത്തിലെ മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനിടെ രണ്ടാമത്തെ വള്ളവും മറിഞ്ഞു. കോസ്റ്റല്‍ പൊലീസും, മറൈൻ എൻഫോഴ്‌സ്‌മെന്റുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.