
അതിതീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു; ചുഴലിക്കാറ്റ് സാധ്യതയും; കാലാവസ്ഥ അറിയിപ്പില്‍ മാറ്റം; കേരളത്തില്‍ അടുത്ത അഞ്ച് ദിവസവും മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട്
തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടു.
ഈ തീവ്രന്യൂനമര്‍ദ്ദം നാളെ അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനും തുടര്‍ന്ന് ഡിസംബര്‍ 3 ന് തെക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.
ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസവും മഴ തുടരുമെന്നാണ് പ്രവചനം. ഇതില്‍ തന്നെ തെക്കൻ കേരളത്തിലാകും കൂടുതല്‍ മഴ സാധ്യതയെന്നാണ് സൂചന.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതി തീവ്രന്യൂനമര്‍ദ്ദ സാധ്യതയുടെ അടിസ്ഥാനത്തില്‍ തെക്കൻ കേരളത്തിലെ 3 ജില്ലകളില്‍ ഇന്ന് വൈകുന്നേരത്തോടെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇപ്പോള്‍ യെല്ലോ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്.
Third Eye News Live
0