ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം; മഴ വീണ്ടും ശക്തമാകാൻ സാധ്യത

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് അല്പം ആശ്വാസം.

video
play-sharp-fill

ഏറ്റവും പുതിയ കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല.

എന്നാല്‍ തെക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിന്‍റെ വിവരങ്ങളും കാലാവസ്ഥ വകുപ്പ് അറിയിച്ചു. നവംബര്‍ 15 ഓടെ ന്യുന മര്‍ദ്ദം രൂപപ്പെടാൻ സാധ്യതയെന്നാണ് മുന്നറയിപ്പ് നല്‍കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് അതിന്റെ തൊട്ടടുത്ത ദിവസം തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് കരുതപ്പെടുത്തത്. നവംബര്‍ 16 ന് പുതിയ തീവ്രമര്‍ദ്ദം രൂപപ്പെടുന്നതോടെ സംസ്ഥാനത്തെ മഴ വീണ്ടും ശക്തിയാര്‍ജിക്കും.

അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വടക്ക് കിഴക്കൻ / കിഴക്കൻ കാറ്റ് തെക്കേ ഇന്ത്യക്ക്‌ മുകളിലേക്ക് വീശുന്നതിന്റ്റെ ഫലമായി കേരളത്തില്‍ അടുത്ത ദിവസങ്ങളിലും മിതമായ / ഇടത്തരം മഴ തുടരാൻ സാധ്യതയുണ്ട്.