കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ പ്രവചനം; നാല് ദിവസം മഴ ഉറപ്പിക്കാം; രണ്ട് ദിവസം മൂന്ന് ജില്ലകളിലായി യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കൊടും ചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ പ്രവചനം.
ഈ ആഴ്ച വേനല്‍ മഴ കനക്കുന്നുവെന്നാണ് കാലാവസ്ഥ പ്രവചനം.
ഈ മാസം പത്താം തിയതിവരെ സംസ്ഥാനത്ത് എല്ലാ ദിവസങ്ങളിലും മഴ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇത് പ്രകാരം ഇന്ന് കാസർകോട് ഒഴികെ 13 ജില്ലകളിലും മഴ സാധ്യതയുണ്ട്.
ഇതില്‍ തന്നെ രണ്ട് ദിവസങ്ങളിലായി മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 9 -ാം തിയതി മലപ്പുറം, വയനാട് ജില്ലകളിലും 10 -ാം തിയതി ഇടുക്കി ജില്ലയിലുമാണ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
09-05-2024: മലപ്പുറം, വയനാട്
10-05-2024: ഇടുക്കി
എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.