play-sharp-fill
ശ്രീലങ്കൻ തീരത്ത് ചേര്‍ന്ന് ചക്രവാതച്ചുഴി; തലസ്ഥാനത്തടക്കം തകര്‍ത്ത് പെയ്ത് മഴ; അതിശക്ത മഴ അറിയിപ്പ്

ശ്രീലങ്കൻ തീരത്ത് ചേര്‍ന്ന് ചക്രവാതച്ചുഴി; തലസ്ഥാനത്തടക്കം തകര്‍ത്ത് പെയ്ത് മഴ; അതിശക്ത മഴ അറിയിപ്പ്

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച നാല് ജില്ലകളിലും രാവിലെ മുതല്‍ മഴ തുടരുന്നു.

തലസ്ഥാനത്ത് അര്‍ധരാത്രി മുതല്‍ മഴ പെയ്യുന്നുണ്ട്. അതേസമയം നവകേരള സദസ് നടക്കുന്ന പത്തനംതിട്ടയിലും മഴ പെയ്യുന്നുണ്ട്. രാവിലെ മുതല്‍ ഇവിടെ മിതമായ മഴ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

തെക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കൻ ശ്രീലങ്കൻ തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാലാണ് കേരളത്തില്‍ ഡിസംബര്‍ 17,18 തീയതികളില്‍ മഴ പ്രവചനം. നേരിയതോ മിതമായതോ ആയ മഴക്കും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഇന്ന് (17 ഡിസംബര്‍) ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് നാല് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.