video
play-sharp-fill

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍  മഴ കനക്കും; കോട്ടയം ഉൾപ്പെടെ പതിനൊന്ന് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയെന്ന് റിപ്പോര്‍ട്ട്; കടലാക്രമണത്തിനും  സാധ്യത

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ മഴ കനക്കും; കോട്ടയം ഉൾപ്പെടെ പതിനൊന്ന് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയെന്ന് റിപ്പോര്‍ട്ട്; കടലാക്രമണത്തിനും സാധ്യത

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍.

ഇന്ന് വ്യാപകമായി ഇടിയോടുകൂടിയ നേരിയ മഴയ്‌ക്കാണ് സാദ്ധ്യത. വരുന്ന മൂന്നു മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെക്ക് കിഴക്കൻ രാജസ്ഥാനും മദ്ധ്യപ്രദേശിനും മുകളിലായി ന്യുനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ തെക്ക് പടിഞ്ഞാറൻ രാജസ്ഥാന് മുകളിലേക്ക് നീങ്ങാൻ സാദ്ധ്യത.

വടക്കൻ ആൻഡമാൻ കടലിനു മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ വരുന്ന നാല് ദിവസം മിതമായ / ഇടത്തരം മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് മുൻപ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

കേരള തീരത്ത് ഇന്നുരാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.