video
play-sharp-fill

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത: പതിമൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത: പതിമൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത.

അടുത്ത മണിക്കൂറുകളില്‍ കിഴക്കന്‍ മേഖലകളില്‍ അടക്കം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. നേരത്തെയുള്ള മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി സംസ്ഥാനത്തെ 13 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് പുതുതായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
കഴിഞ്ഞ രണ്ട് മണിക്കൂറുല്‍ കോട്ടയത്തെ പൂഞ്ഞാറില്‍ 96 mm മഴയാണ് ലഭിച്ചത്. ആര്യനാട് 96 mm, പീരുമേട് 89 mm, പാലോട് 74 mm, കുളത്തൂപുഴ 52 mm, കുളമാവ് 51 mm എന്നിങ്ങനെയാണ് കഴിഞ്ഞ മണിക്കൂറുകളില്‍ പെയ്ത മഴയുടെ കണക്ക്. കണ്ണൂര്‍ പയ്യാവൂരില്‍ ഒന്നര മണിക്കൂര്‍ 54 mm മഴ ലഭിച്ചു.

തെക്ക് കിഴക്കന്‍ അറബികടലില്‍ കേരള തീരത്തിനു സമീപത്തായി നിലവില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. നാളെയോടെ വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ മറ്റൊരു ചക്രവാതചുഴി രൂപപ്പെടും. ഇത് വ്യാഴാഴ്ചയോടെ ബംഗാള്‍ ഉള്‍കടലില്‍ എത്തിചേര്‍ന്നു ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിലയിരുത്തല്‍. അതിനാല്‍ അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. തുലാവര്‍ഷത്തിനു മുന്നോടിയായി ഉള്ള മഴയും ഈ ദിവസങ്ങളില്‍ കിട്ടും.