സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു; പോര്‍ക്കിനൊപ്പം മത്സരിച്ച്‌ ബീഫ്; വില നാനൂറില്‍ അധികം; പച്ചക്കറി 20 രൂപ വരെ കൂടിയപ്പോള്‍ പച്ചമുളകിന് 60 രൂപയുടെ വർദ്ധനവ്; സാധാരണക്കാർക്ക് കനത്ത തിരിച്ചടി

Spread the love

തിരുവനന്തപുരം: അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു.

video
play-sharp-fill

പെരുന്നാള്‍ വിപണിയില്‍ ഒരാഴ്ചയായി പച്ചക്കറി, മത്സ്യം, മാംസം എന്നിവയ്ക്ക് എല്ലാം തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. പച്ചക്കറി 20 രൂപ വരെ കൂടിയപ്പോള്‍ പച്ചമുളകിന് രണ്ടാഴ്ച കൊണ്ട് 60 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്.

തമിഴ്നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും കർണാടകയില്‍ നിന്നും എല്ലാം കേരളത്തിലേക്ക് എത്തിക്കുന്ന പച്ചക്കറികള്‍ മഴ മൂലം ഉല്‍പാദനം കുറഞ്ഞതോടെയാണ് മലയാളികള്‍ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഒരാഴ്ചക്കിടെ പാളയം മാര്‍ക്കറ്റില്‍ തക്കാളിയ്ക്ക് 58 രൂപയും മുരിങ്ങയ്ക്ക് 70 രൂപയുമായി. ബീന്‍സിനും പാവക്കയ്ക്കും കിലോയ്ക്ക് 100 രൂപയാണ്. കിലോയ്ക്ക് 20 രൂപയുള്ള ചുരങ്ങയ്ക്ക് മാത്രമാണ് വില കൂടാതെ നില്‍ക്കുന്നത്.

പച്ചക്കറിക്കൊപ്പം മത്സ്യം, മാംസം എന്നിവയ്ക്കും വില കുതിക്കുകയാണ്. മിക്കയിനം മീനുകളുടെയും വില കിലോയ്ക്ക് 250 കടന്നു. കുറഞ്ഞ വിലയില്‍ ലഭിച്ചിരുന്ന മത്തി വില കിലോയ്ക്ക് 300 ആയി. ട്രോളിംഗ് നിരോധനവും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവും കുറഞ്ഞതാണ് മീന്‍ വില കുതിച്ചുയരാന്‍ കാരണമായത്.

380 മുതല്‍ 420 രൂപ വരെയാണ് പോത്തിറച്ചിയുടെ വില. എല്ലില്ലാത്തത് ലഭിക്കാന്‍ 420 രൂപ നല്‍കണം. മൂരിയിറച്ചിയ്ക്ക് 420 രൂപയാണ്. കിലോയ്ക്ക് 300 രൂപ ഉണ്ടായിരുന്ന ആട്ടിറച്ചിയ്ക്ക് 800 രൂപയായി.

നിയന്ത്രണമില്ലാതെ കൂടിയിരുന്ന ചിക്കന്‍ വില രണ്ട് ദിവസമായി കുറഞ്ഞു . കിലോക്ക് 300 വരെ എത്തിയ കോഴിയിറച്ചിയ്ക്ക് 220 രൂപയായി. കോഴി കിലോയ്ക്ക് 184 ല്‍ നിന്ന് 140-130 രൂപയായി. വില ഉയരാന്‍ തുടങ്ങിയതോടെ വിപണിയില്‍ ചിക്കന്‍ വ്യാപാരത്തിന് നേരിയ ഇടിവ് അനുഭവപ്പെട്ടിരുന്നു.

വില ഇങ്ങനെപച്ചക്കറി (ചില്ലറ വില, ബ്രാക്കറ്റില്‍ രണ്ടാഴ്ച മുമ്ബ്)

തക്കാളി- 60 (50)
ഉണ്ട പച്ചമുളക്- 160 (100-110)
സവാള- 40 (30-35)
മല്ലിയില- 165( 250-260)
വെളുത്തുള്ളി-160-200( 190)
ഇഞ്ചി- 150 (140)
കാരറ്ര്- 60( 50)
മുരിങ്ങ- 80 (60)
ഇറച്ചി ( ബ്രാക്കറ്റില്‍ രണ്ടാഴ്ച മുമ്ബ്)
ചിക്കന്‍ – 200-220 ( 300)
ബീഫ്- (പോത്ത്) 420 (360),
മൂരി- 400 (340)പന്നിയിറച്ചി 380 (340)
മട്ടണ്‍ 800 (300)
മീന്‍ ( ബ്രാക്കറ്റില്‍ രണ്ടാഴ്ച മുമ്ബ്)
മത്തി- 300 ( 200 )
അയല-320 (100-150 )
അയക്കൂറ -1300 ( 700-800)
ചെമ്മീന്‍- 350 ( 200-250)
ചൂര- 250 ( 100)