സംസ്ഥാന പൊലീസ് തലപ്പത്ത് മാറ്റം…! കെ പത്മകുമാര്‍ ജയില്‍ മേധാവി; ഷെയ്ക് ദര്‍വേസ് സാഹിബിനെ ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമിച്ചു; ജില്ലാ പൊലീസ് മേധാവിമാര്‍ക്കും മാറ്റം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് മാറ്റം.

പത്മകുമാറിനെ ജയില്‍മേധാവിയായും ഷെയ്ക് ദര്‍വേസ് സാഹിബിനെ ഫയര്‍ഫോഴ്‌സ് മേധാവിയായും നിയമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയില്‍ മേധാവിയായിരുന്ന ബല്‍റാം കുമാര്‍ ഉപാദ്ധ്യായ പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയാകും. എ.ഡി.ജി.പി എച്ച്‌. വെങ്കിടേഷാണ് ക്രൈംബ്രാഞ്ച് മേധാവി.

ബി. സന്ധ്യ, ആനന്ദകൃഷ്ണൻ എന്നിവര്‍ വിരമിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. കെ. പത്മകുമാര്‍, ഷെയ്‌ക് ദര്‍വേസ് സാഹിബ് എന്നിവര്‍ക്ക് ഡി.ജി,പിയായി സ്ഥാനക്കയറ്റം നല്‍കിയാണ് നിയമനം.

വരും ദിവസങ്ങളില്‍ ഇനിയും അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന. എച്ച്‌. വെങ്കിടേഷിന് ചുമതലയുണ്ടായിരുന്ന ബറ്റാലിയന്റെ ചുമതല ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് നല്‍കാനാണ് സാദ്ധ്യത. ജില്ലാ പൊലീസ് മേധാവിമാര്‍ക്കും മാറ്റമുണ്ടാകും.