സംസ്ഥാനത്ത് പൊലീസ് സേനയിൽ വൻ അഴിച്ചുപണി; കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ് കുമാറിന് പ്രമോഷൻ; ഇനി കൊല്ലം റൂറലിൽ അഡീഷണൽ എസ്.പി. ; ഡിവൈഎസ്പി ഷാജു ജോസ് ഇടുക്കി വിജിലൻസിലേക്കും; കോട്ടയം ക്രൈംബ്രാഞ്ചിലായിരുന്ന ​ഗിരീഷ് പി സാരഥി പാലായിലേക്കും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്ത് പൊലീസ് സേനയിൽ വൻ അഴിച്ചുപണി. കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ് കുമാർ ഇനി കൊല്ലം റൂറലിൽ അഡീഷണൽ എസ്.പിയാകും.

ഇടുക്കി എസ്എസ്ബി ഡിവൈഎസ്പി ആയിരുന്ന ഷാജു ജോസ് ഇടുക്കി വിജിലൻസിലേക്കും. തൊടുപുഴ ഡിവൈഎസ്പി ആയിരുന്ന ജിം പോൾ ഡിസിആർബി തൃശ്ശൂരിലേക്കും. പത്തനംതിട്ട എസ്എസ്ബി ആയിരുന്ന വിദ്യാധരനെ നർക്കോട്ടിക് സെല്ലിലേക്കും സ്ഥലം മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ എം ജിജിമോൻ എറണാകുളം റൂറലിൽ അഡീഷണൽ എസ്പിയാകും . മലപ്പുറം അഡീഷണൽ എസ്പിയായിരുന്ന ഷാജു പോൾ കോട്ടയം അഡീഷണൽ എസ്.പിയാകും. കണ്ണൂർ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്ന അനീഷ് കെ.ജി കോട്ടയത്തേക്കും.

കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്ന ​ഗിരീഷ് പി സാരഥി പാലായിലേക്കും . കേരള പൊലീസ് അക്കാദമിയിൽ നിന്ന് ഡിവൈഎസ്പി അനീഷ് വി. കോര കോട്ടയം ക്രൈം റെക്കോർഡ്സ് ബ്യൂറോയിലേയ്ക്കും തിരുവനന്തപുരം ക്രൈം ബ്രാഞ്ചിൽ നിന്ന് സി.ജോൺ കോട്ടയം നർക്കോട്ടിക് സെല്ലിലേയ്ക്കും എത്തും.

എറണാകുളം എസ്എസ്ബി ഡിവൈഎസ്പി ആയിരുന്ന ബിജു കെ. സ്റ്റീഫൻ തൃശൂർ അഡീഷണൽ എസ്. പിയായും. പ്രദീപ് കുമാർ പത്തനംതിട്ട നർക്കോട്ടിക് സെല്ലിൽ നിന്ന് കൊല്ലം പത്തനംതിട്ട ഇക്കണോമിക് ഓഫൻസ് വിങ്ങിൽ എത്തും. സംസ്ഥാനത്താകെ 36 ഡിവൈഎസ്പിമാരെയാണ് സ്ഥലം മാറ്റം.