
സംസ്ഥാനത്ത് 828 പൊലീസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസിലെ പ്രതികള്‍; ഏറ്റവും കൂടുതല്‍ പേര്‍ ആലപ്പുഴ ജില്ലയില്‍; കുറവ് കാസര്‍കോട്; കോട്ടയം ജില്ലയിൽ പട്ടികയിലുള്ളത് 60 പേർ; പട്ടിക പുറത്തുവിട്ട് മുഖ്യമന്ത്രി
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് 828 പൊലീസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസിലെ പ്രതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന്റെ പട്ടികയും മുഖ്യമന്ത്രി പുറത്തുവിട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്ളത്. 99 പേരാണ് ആലപ്പുഴ ജില്ലയിലെ പട്ടികയില്‍ ഉള്ളത്. തൊട്ടുപിന്നില്‍ എറണാകുളമാണ് 97 പേര്‍.
തിരുവനന്തപുരത്ത് 90 പേരാണ് ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഏറ്റവും കുറവ് കേസുള്ളവര്‍ കാസര്‍കോട്ടാണ്. 20 പേര്‍.
ക്രിമിനല്‍ കേസ് പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ ജില്ല തിരിച്ചുള്ള പട്ടിക ഇങ്ങനെ: തിരുവനന്തപുരം 90, കൊല്ലം 31, പത്തനംതിട്ട 23, ആലപ്പുഴ99, കോട്ടയം 60, ഇടുക്കി 33, എറണാകുളം 97, തൃശൂര്‍ 64, പാലക്കാട് 56, മലപ്പുറം 38, കോഴിക്കോട് 57, വയനാട് 24, കണ്ണൂര്‍ 48, കാസര്‍ കോഡ് 20.