
തിരുവനന്തപുരം: സംസ്ഥാനത്ത് പതിനഞ്ച് ഡിവൈഎസ്പിമാർക്ക് സ്ഥലമാറ്റ ഉത്തരവ് ലഭിച്ചു. നെയ്യാറ്റിൻകരയിൽ നിന്നും ശ്രീകാന്ത് എസ് കൊല്ലം റൂറലിലേക്കും, കാസർകോട് നിന്നും മനോജ് വി.വി കണ്ണൂർ ക്രൈംബ്രാഞ്ചിലേക്കും വൈക്കത്തുനിന്നും എ ജെ തോമസ് പാലായിലേക്കും, പാലായിൽ നിന്നും ഗിരീഷ് പി സാരഥിക്ക് ആലപ്പുഴയിലേക്കും സ്ഥലം മാറും.
പാലക്കാടുനിന്നും രാജു വി കെ തൃശ്ശൂർ റൂറലിലേക്കും കൊണ്ടോട്ടിയിൽനിന്നും അഷ്റഫ് കെ കണ്ണൂരിലേക്കും സ്ഥലം മാറും. ജേക്കബ് റ്റി.പി കല്പറ്റയിൽ നിന്നും സ്പെഷ്യൽ ബ്രാഞ്ച് കണ്ണൂർ റൂറലിൽ ചാർജ്ജെടുക്കും. മട്ടാഞ്ചേരിയിൽ നിന്നും ബാബുക്കുട്ടൻ എറണാകുളം വിജിലൻസിലേക്കും ചേർത്തലയിൽ നിന്നും വിജയൻ റ്റി.ബി സ്പെഷ്യൽ ബ്രാഞ്ച് തിരുവനന്തപുരത്തും ചാർജ്ജെടുക്കും.
തിരുവനന്തപുരം റൂറൽ സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നും പ്രശാന്ത് കെ എസ് തിരുവനന്തപുരം ക്രൈംബ്രാഞ്ചിലേക്കും ചാർജ്ജെടുക്കും. ജിംപോൾ സി ജെ തൃശ്ശൂർ ഡി സി ആർബിയിൽ നിന്നും തൃശ്ശൂർ വിജിലൻസിലേക്കും മാറും. തൃശ്ശൂർ വിജിലൻസിൽ നിന്നും പി എസ് സുരേഷ് ഒല്ലൂരിലേക്കും, ഒല്ലൂരിൽ നിന്നും സേതു കെ സി ക്രൈം റിക്കോഡ് ബ്യൂറോ തൃശ്ശൂർ സിറ്റിയിലേക്കും മാറും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനംതിട്ട സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നും സജീവ് കെ തിരുവനന്തപുരം ക്രൈം ബ്രാഞ്ചിലേക്കും എറണാകുളം ക്രൈംബ്രാഞ്ചിൽ നിന്നും അഷാദ് എസ് പത്തനംതിട്ട സ്പെഷ്യൽ ബ്രാഞ്ചിലേക്കും മാറും.