
സംസ്ഥാനത്തെ പ്ലസ് ടു പരിക്ഷാഫലം നാളെ; കലാ-കായിക മൽസരങ്ങൾ നടത്താത്ത സാഹചര്യത്തിൽ ഇത്തവണ ഗ്രേസ് മാർക്ക് നല്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ലസ് ടു പരീക്ഷാ ഫലം ചൊവ്വാഴ്‌ച പ്രഖ്യാപിക്കും. രാവിലെ പതിനൊന്ന് മണിക്ക് പിആർഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും.
പ്ളസ് ടു പരീക്ഷകൾ 30നാണ് ആരംഭിച്ചത്. പ്രാക്‌ടിക്കൽ പരീക്ഷ മെയ് മൂന്ന് മുതലായിരുന്നു. അതേസമയം പ്ളസ് ടു പരീക്ഷകൾക്ക് ഇത്തവണയും ഗ്രേസ് മാർക്ക് നൽകില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കലാ-കായിക മൽസരങ്ങൾ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എൻസിസി ഉൾപ്പെടെ ഉള്ളവയ്‌ക്കും ഗ്രേസ് മാർക്ക് ഉണ്ടാകില്ല.
കല, കായിക മൽസര ജേതാക്കള്‍ക്കു പുറമേ സ്‌റ്റുഡന്റ്സ് പോലീസ് കാഡറ്റ്, എന്‍സിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ലിറ്റില്‍ കൈറ്റ്സ്, ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റുകളില്‍ അംഗങ്ങളായ വിദ്യാര്‍ഥികള്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്‍കിവന്നിരുന്നത്.
കോവിഡ് കാരണം ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടന്നിട്ടില്ലെന്ന് പറഞ്ഞ് കഴിഞ്ഞ വര്‍ഷം ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ല. പകരം ഉപരിപഠനത്തിന് നിശ്ച്ചിത മാര്‍ക്ക് ബോണസ് പോയിന്റായി നല്‍കുകയാണുണ്ടായത്.
കോവിഡ് പിന്‍വാങ്ങി സ്‌കൂളുകള്‍ സജീവമായ സാഹചര്യത്തില്‍ ഗ്രേസ് മാര്‍ക്ക് സംവിധാനം തിരികെ കൊണ്ടു വരുമെന്നായിരുന്നു കുട്ടികളുടെയും അധ്യാപകരുടെയും പ്രതീക്ഷ.