video
play-sharp-fill

സംസ്ഥാനത്ത് പഴകിയ കെട്ടിടങ്ങൾ തകർന്ന് വീണ് മൂന്നു പേർ മരിച്ചു: എത്ര കെട്ടിടങ്ങൾ തകർന്നിട്ടും പാഠം പഠിക്കാതെ കോട്ടയം നഗരസഭ: തിരുനക്കരയ്ക്ക് മീതെ ഏത് നിമിഷവും തകർന്ന് വീഴാനൊരുങ്ങി ഊട്ടി ലോഡ്ജ്

സംസ്ഥാനത്ത് പഴകിയ കെട്ടിടങ്ങൾ തകർന്ന് വീണ് മൂന്നു പേർ മരിച്ചു: എത്ര കെട്ടിടങ്ങൾ തകർന്നിട്ടും പാഠം പഠിക്കാതെ കോട്ടയം നഗരസഭ: തിരുനക്കരയ്ക്ക് മീതെ ഏത് നിമിഷവും തകർന്ന് വീഴാനൊരുങ്ങി ഊട്ടി ലോഡ്ജ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് തുടർച്ചയായി കെട്ടിടങ്ങൾ അപകടത്തിൽപ്പെട്ട് ആളുകൾ മരിച്ചു വീണിട്ടും അപകടങ്ങളിൽ നിന്നും പാഠം പഠിക്കാതെ കോട്ടയം നഗരസഭ. നഗരസഭയുടെ ഉടമസ്ഥതയിലുള്ള തിരുനക്കരയിലെ ഊട്ടി ലോഡ്ജാണ് കാലപ്പഴക്കത്തെ തുടർന്ന് ഏത് നിമിഷവും നഗരത്തിന്റെ തലയിലേയ്ക്ക് ഇടിഞ്ഞ് വീഴാമെന്ന സ്ഥിതിയിൽ എത്തി നിൽക്കുന്നത്. 1970 ൽ നിർമ്മിച്ച കെട്ടിടമാണ് കൃത്യമായ അറ്റകുറ്റപണി നടത്താതെ നഗരസഭയുടെ അനാസ്ഥ ഒന്ന് കൊണ്ട് മാത്രം അപകടാവസ്ഥയിലായിരിക്കുന്നത്.

കൊല്ലത്തും , കണ്ണൂരിലും നാല് പേർ കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ചതിന് പിന്നാലെയാണ് കോട്ടയം നഗരത്തിലും അപകട ഭീഷണി ഉയർത്തി തലയ്ക്ക് മുകളിൽ നിൽക്കുന്ന ഊട്ടി ലോഡ്ജ് വീണ്ടും ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്.
സംസ്ഥാനത്ത് കെട്ടിടങ്ങള്‍ തകര്‍ന്ന് വെള്ളിയാഴ്ച മാത്രം മൂന്ന് പേരാണ് മരിച്ചത്. കൊല്ലം പരവൂര്‍ പാരിപ്പള്ളിക്ക് സമീപം പുത്തന്‍കുളത്ത് കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ടു പേരാണ് മരിച്ചത്. മൂന്നുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. രഞ്ജിത്ത്, ചന്തു എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. അഞ്ചു പേര്‍ താമസിക്കുന്ന കെട്ടിടത്തിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. മരിച്ച രണ്ടുപേരും ആനപ്പാപ്പന്‍മാരാണെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂരില്‍ വീടു തകര്‍ന്ന് ചാല ഈസ്റ്റ് പൂക്കണ്ടി ഹൗസില്‍ സരോജിനിയും മരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 


മഴയെ തുടർന്ന് പല സ്ഥലത്തും കെട്ടിടങ്ങൾ അപകടാവസ്ഥയിലാണ്. ഇത് തന്നെയാണ് കോട്ടയം നഗരത്തിലെ ഊട്ടി ലോഡ്ജ് അടക്കമുള്ള പല കെട്ടിടങ്ങളുടെയും അവസ്ഥ. നിലവിലെ സാഹചര്യത്തിൽ ഈ കെട്ടിടങ്ങൾ ബലപ്പെടുത്തുകയോ അപകടം ഒഴിവാക്കാൻ മറ്റെന്തെങ്കിലും ക്രമീകരണം ഏർപ്പെടുത്തുകയോ ആണ് വേണ്ടത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഊട്ടി ലോഡ്ജ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന രാജധാനി ഹോട്ടൽ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയപ്പോൾ നഗരസഭ ഇടപെട്ടിരുന്നു. ഊട്ടി ലോഡ്ജിന് ബലക്ഷയമുണ്ടെന്നും അനധികൃതമായി നടത്തിയ നിർമ്മാണ പ്രവർത്തനം ലോഡ്ജ് കെട്ടിടത്തിന്റെ ബലത്തെ ബാധിക്കുമെന്നുമായിരുന്നു വാദം. ഈ സാഹചര്യത്തിലാണ് ഊട്ടി ലോഡ്ജ് അപകടത്തിലാണ് എന്ന വാർത്ത നഗരവാസികളിൽ ഭീതി വിതയക്കുന്നത്.