പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്റ്റേറ്റ് എൻ പി എസ് എംപ്ലോയീസ് കളക്ടീവ് കേരളയുടെ നേതൃത്വത്തിൽ കാസർഗോഡ് നിന്നും ഓഗസ്റ്റ് 15 ന് ആരംഭിച്ച ലോങ്ങ് മാർച്ചിന് കോട്ടയത്ത് സ്വീകരണം നൽകി

Spread the love

കോട്ടയം: പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്റ്റേറ്റ് എൻ പി എസ് എംപ്ലോയീസ് കളക്ടീവ് കേരളയുടെ നേതൃത്വത്തിൽ കാസർഗോഡ് നിന്നും ഓഗസ്റ്റ് 15 ന് ആരംഭിച്ച ലോങ് മാർച്ചിന് പങ്കാളിത്ത പെൻഷൻ ജീവനക്കാരുടെയും വിരമിച്ചവരുടെയും നേതൃത്വത്തിൽ കോട്ടയം സിവിൽ സ്റ്റേഷനിൽ സ്വീകരണം നൽകി.
ലോങ്ങ് മാർച്ച് ഈ മാസം 20 ന് തിരുവനന്തപുരത്ത് സമാപിക്കും.
കോട്ടയംജില്ലയിലെ
സ്വീകരണസമ്മേളനം സംഘടനയുടെ സംസ്ഥാന ട്രഷറർ ഷാഹിദ് റഫീക്ക് ഉത്ഘാടനം നിർവഹിച്ചു.

സ്റ്റേറ്റ് എൻ പി എസ് എംപ്ലോയീസ് കളക്ടീവ് കേരള സംസ്ഥാന സെക്രട്ടറി ശ്രീനി മുഖ്യപ്രഭാഷണം നടത്തി. , കോട്ടയം ജില്ലാ സെക്രട്ടറി സുധർമ്മ കെ അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ സെക്രട്ടറി ജിജോ ജോസഫ് സ്വാഗതംപറഞ്ഞു.

പങ്കാളിത്ത പെൻഷൻ നടപ്പാക്കി ഒരു വ്യാഴവട്ടം കഴിഞ്ഞിട്ടും ഭരണ പ്രതിപക്ഷ സംഘടനകൾ ജീവനക്കാരെ വഞ്ചിക്കുകയാണെന്നും സർവീസ് സംഘടനകൾ നയം വ്യക്തമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു യോഗത്തിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ, ഷാജി വി.ഡി, രൺജിത്ത് പി.കെ. അരുൺ രാജ്, അനുശങ്കർ, സുജ അശോകൻ . റിട്ടേയ്ഡ് ജിവനക്കാർ എന്നിവർ സംസാരിച്ചു .  റിട്ടയർഡ് എൻ പിഎ സ് ,കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ,എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിലെ നിരവധി ജീവനക്കാരെ പങ്കെടുപ്പിച്ച് കൊണ്ട് കോട്ടയം തിരുനക്കര ഗാന്ധി സ്ക്വയർ നിന്ന് സിവിൽ സ്റ്റേഷൻ വരെ പ്രകടനവും നടത്തി. കോട്ടയം ജില്ല പ്രസിഡൻ്റ് റോഷ്നിടി.കെ നന്ദി രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group