video
play-sharp-fill

സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു…! ഹൈ റിസ്ക് വിഭാഗത്തിലെ 61 പേരുടെ പരിശോധനാ ഫലവും നെഗറ്റീവ്; കേരളത്തിന്റെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കേന്ദ്ര സംഘം അഭിനന്ദിച്ചെന്നും മന്ത്രി വീണാ ജോര്‍ജ്ജ്

സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു…! ഹൈ റിസ്ക് വിഭാഗത്തിലെ 61 പേരുടെ പരിശോധനാ ഫലവും നെഗറ്റീവ്; കേരളത്തിന്റെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കേന്ദ്ര സംഘം അഭിനന്ദിച്ചെന്നും മന്ത്രി വീണാ ജോര്‍ജ്ജ്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്തെ നിപ ഭീതി ഒഴിയുന്നു.

കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ച ഹൈ റിസ്ക് വിഭാഗത്തിലെ 61 പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണ്.
കോഴിക്കോടിനു പുറമേ മറ്റു ജില്ലകളില്‍ നിന്ന് അയച്ച ഭൂരിപക്ഷം സാംപിളുകളും നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിപ ബാധിച്ച്‌ മരിച്ച ഹാരിസുമായി അടുത്തിഴപഴകിയ വ്യക്തിയുടെ പരിശോധനാ ഫലവും, ഏറ്റവും ഒടുവില്‍ നിപ സ്ഥിരീകരിച്ച വ്യക്തിയെ പരിചരിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ ഫലവും നെഗറ്റീവാണെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെ വൈകിട്ടു വരെ ലഭിച്ച 42 പരിശോധനാഫലങ്ങളും നെഗറ്റീവായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

”കേന്ദ്രസംഘം ഇന്നും ഫീല്‍ഡിലുണ്ട്. ഇന്ന് കേന്ദ്രസംഘവുമായി വളരെ വിശദമായ ചര്‍ച്ച നടത്തിയിരുന്നു. കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ അവര്‍ അഭിനന്ദിച്ചു. കേന്ദ്രത്തിന്റെ ഒരു ടീം ഇന്ന് മടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ആശുപത്രിയിലും ഫീല്‍ഡിലും ഉള്‍പ്പെടെ നാം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവര്‍ നേരിട്ടെത്തി വിലയിരുത്തിയിട്ടുണ്ട്. സംസ്ഥാനം നല്ല രീതിയിലുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്നാണ് ഏറ്റവും ഒടുവില്‍ നടത്തിയ യോഗത്തിലും അവര്‍ പറഞ്ഞത്” – മന്ത്രി വീണാ ജോര്‍ജ്