
സംസ്ഥാനത്ത് ഇന്ന് 6820 പേർക്കു കൊവിഡ്: ഇന്നു മാത്രം 26 മരണം: രോഗം കുറയുന്നുവെന്നു കരുതി അനാസ്ഥ വേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ
തേർഡ് ഐ ബ്യൂറോ
കോട്ടയം: സംസ്ഥാനത്ത് കൊവിഡ് കുറയുന്നു എന്നു കരുതി അനാസ്ഥ പാടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പ്രതിദിന അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോടു സ്ഥിതി വിവര കണക്കുകൾ പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് 6820 പേർക്കാണ് ഇന്നു മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. 5935 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 730 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 60 ആരോഗ്യ പ്രവർത്തകർക്കു കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 26 പേരാണ് ഇന്നു മാത്രം സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിച്ചത്. 7699 പേരാണ് ഇന്നു മാത്രം കൊവിഡ് നെഗറ്റീവായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാനത്ത് 11.1 ശതമാനമായിട്ടുമുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0