
നാല് ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്; കേരളത്തില്‍ വേനല്‍മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ നാല് ജില്ലകളില്‍ ഉഷ്ണ തരംഗം മുന്നറിയിപ്പ്.
പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പുള്ളത്.
പാലക്കാട് ഇന്നലെ വീണ്ടും ഉയർന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നിരുന്നു.
കൊല്ലം, കോഴിക്കോട്, തൃശൂർ ജില്ലകളില്‍ 39 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. സൂര്യാഘാതമേറ്റ് ഇന്നലെ മാത്രം സംസ്ഥാനത്ത് രണ്ട് മരണം സംഭവിച്ചു. അതിനിടെ ചൂടിന് ആശ്വാസമായി വേനല്‍ മഴ തുടരുമെന്നും പ്രവചനം ഉണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കനത്ത ചൂടിനെ തുടർന്ന് പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ മാസം 6 വരെ അടച്ചിടുകയാണ്. സംസ്ഥാനത്ത് ജോലി സ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വലിയ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
ചില ജില്ലകളില്‍ രാത്രി താപനില മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
Third Eye News Live
0