മഴക്കാലമായിട്ടും ചൂടിന് കുറവില്ല….! മഴ മാറിയതോടെ സംസ്ഥാനത്ത് താപനില ഉയരുന്നു; കൂടുതൽ താപനില രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിൽ; കാലവര്‍ഷം തുടങ്ങി 63 ദിവസം പിന്നിട്ടിട്ടും സംസ്ഥാനത്ത് മഴ ലഭിച്ചത് പതിനൊന്ന് ദിവസം മാത്രം
സ്വന്തം ലേഖിക
തിരുവനന്തപുരം: മഴ മാറിയതോടെ സംസ്ഥാനത്ത് താപനില ഉയരുന്നു.
മിക്ക ജില്ലകളിലും ശരാശരി താപനിലയില്‍ വര്‍ധനവുണ്ടായി. കോട്ടയം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലെല്ലാം താപനില 30 ഡിഗ്രി കടന്നു. കോട്ടയത്ത് 34 ഡിഗ്രി സെഷ്യല്‍സ് താപനിലയാണ് രേഖപ്പെടുത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
4.2 ഡിഗ്രി സെല്‍ഷ്യസ് അധികമാണ് രേഖപ്പെടുത്തിയത്. പുനലൂര്‍ 34 (3.1 കൂടുതല്‍), ആലപ്പുഴ 33.6°C (4°c കൂടുതല്‍), കോഴിക്കോട് 33 (3.4 കൂടുതല്‍), കണ്ണൂര്‍ 32.7 (3.2 കൂടുതല്‍), തിരുവനന്തപുരം 32.5 (2.1 കൂടുതല്‍), പാലക്കാട് 30.9 (2 കൂടുതല്‍) എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയത്. മറ്റുജില്ലകളിലും പതിവിന് വിപരീതമായി ചൂട് കൂടി.
കഴിഞ്ഞ കുറച്ച് ദിവസമായി മഴ മാറി നിന്നതും മേഘങ്ങളുടെ കുറവുമാണ് ചൂട് കൂടാൻ കാരണം. കാലവര്‍ഷം തുടങ്ങി 63 ദിവസം പിന്നിട്ടിട്ടും സംസ്ഥാനത്ത് 11 ദിവസം മാത്രമാണ് വേണ്ട രീതിയില്‍ മഴ ലഭിച്ചത്.
കെഎസ്‌ഇബിയുടെ ഡാമുകളില്‍ ജലനിരപ്പ് താഴ്ന്നു. മുൻ വര്‍ഷത്തെ അപേക്ഷിച്ച് 30 മുതല്‍ 50 ശതമാനം വരെയാണ് ജലസംഭരണികളിലെ വെള്ളത്തിന്റെ കുറവ്.
ഇടുക്കി ഡാമില്‍ 2022 ഓഗസ്റ്റ് ഒന്നിന് 66 ശതമാനം വെള്ളമുണ്ടായിരുന്ന സ്ഥാനത്ത് ഈ വര്‍ഷം ഓഗസ്റ്റ് ഒന്നിന് 32 ശതമാനം മാത്രമാണ് ജലനിരപ്പ്. വൈദ്യുതി വകുപ്പിന്റെ 15 ഡാമുകളിലും വെള്ളം കുറവാണ്. വരുന്ന ദിവസങ്ങളില്‍ മഴ ലഭിച്ചിച്ചെങ്കില്‍ ആഭ്യന്തര ജലവൈദ്യുതോല്‍പാദനത്തെ പ്രതികൂലമായി ബാധിക്കും.