സംസ്ഥാനത്ത് മൂന്നു പുതിയ ഐ ടി പാർക്കുകൾ: കൊല്ലം, കൊട്ടാരക്കര, കണ്ണൂർ എന്നിവിടങ്ങളിൽ ഉടൻ സ്ഥാപിക്കുമെന്ന് ധനമന്ത്രി

Spread the love

 

തിരുവന്തപുരം: കൊല്ലം, കണ്ണൂർ ജില്ലകളിൽ പുതിയ ഐ.ടി പാർക്കുകൾ സ്ഥാപിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടേയോ ഭൂമിയിൽ ഇത്തരം സ്ഥാപനങ്ങൾ സ്ഥാപിക്കുക വഴി ലാഭകരമായ പ്രവർത്തനം നടത്താനാകുമെന്നും കിഫ്ബി വിഭാവനം ചെയ്യുന്ന റവന്യൂജനറേറ്റിങ് പദ്ധതികളുടെ ഭാഗമായാണ് ഇവ പ്രഖ്യാപിക്കുന്നതെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി.

video
play-sharp-fill

 

കൊല്ലം കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമി പ്രയോജനപ്പെടുത്തി കൊല്ലം നഗരത്തിൽ ഒരു ഐ.ടി. പാർക്ക് സ്ഥാപിക്കും. കിഫ്ബിയും കിൻഫ്രയും കൊല്ലം കോർപ്പറേഷനുമായി ഏർപ്പെടുന്ന കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിക്ക് രൂപം നൽകുക. 2025-26ൽ ആദ്യഘട്ട പാർക്ക് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

 

കൊട്ടാരക്കരയിലെ രവിന ഗറിൽ സ്ഥിതിചെയ്യുന്ന കല്ലട ജനസേചന പദ്ധതി ക്യാമ്പസിലെ ഭൂമിയിലാണ് രണ്ടാമത്തെ ഐടി പാർക്ക് സ്ഥാപിക്കുക. 97370 ചതുരശ്ര അടി വിസ്തീർണത്തിലായിരിക്കും നിർദ്ദിഷ്ട ഐ.ടി. പാർക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കണ്ണൂർ വിമാനത്താവളത്തിനു സമീപം 25 ഏക്കറിൽ അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് ഐടി പാർക്ക് സ്ഥാപിക്കുക. ഇതിനായി 293.22 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിച്ചു.