play-sharp-fill
വീണ്ടും അർദ്ധരാത്രി ഹർത്താൽ പ്രഖ്യാപനം: ആഹ്വാനം ചെയ്തത് ഫെയ്സ്ബുക്കിലൂടെ: ഇന്ന്  സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ് ഹർത്താൽ

വീണ്ടും അർദ്ധരാത്രി ഹർത്താൽ പ്രഖ്യാപനം: ആഹ്വാനം ചെയ്തത് ഫെയ്സ്ബുക്കിലൂടെ: ഇന്ന് സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ് ഹർത്താൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വീണ്ടും അർദ്ധരാത്രി ഹർത്താൽ പ്രഖ്യാപനം. സംസ്ഥാനത്തെ ജനത്തെ ബന്ദിയാക്കി ഇക്കുറി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത് യൂത്ത് കോൺഗ്രസാണ്. അതും ഫെയ്സ്ബുക്കിലൂടെ.

കാസർഗോഡ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊല ചെയ്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിക്കാൻ യൂത്ത് കോൺഗ്രസാണ് ആഹ്വാനം ചെയ്തത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് ഫെയ്സ് ബുക്കിലൂടെയാണ് ഹർത്താലിന് ആഹ്വാനം നൽകിയിരിക്കുന്നത്. കൊലപാതകത്തിനെതിരെയുള്ള പ്രതിഷേധ സമരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഒരിടത്തും അക്രമമുണ്ടാകാതെ ശ്രദ്ധിക്കണമെന്ന് ഡീൻ കുര്യാക്കോസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


ഞായറാഴ്ച രാത്രി കാസർകോട് ജില്ലയിൽ മാത്രമാണ് കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പുലർച്ചെ രണ്ട് മണിയോടെ യൂത്ത് കോൺഗ്രസ് ഫെയ്സ് ബുക്കിലൂടെ ഹർത്താൽ പ്രഖ്യാപിക്കുകയായിരുന്നു.