ഓണത്തിന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവ ബത്ത പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍…
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഓണത്തിന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ഉത്സവ ബത്ത പ്രഖ്യാപിച്ചു.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുമാണ് ഉത്സവ ബത്ത ലഭിക്കുക.ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്തയായി നല്‍കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു.4.6 ലക്ഷം ആളുകള്‍ക്ക് ഈ നിലയില്‍ സഹായധനമെത്തും.
ഇതിനായി 46 കോടി രൂപ വകയിരുത്തിയെന്ന് ധനവകുപ്പ് അനുവദിച്ചു.ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്
4000 രൂപ ബോണസ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് ഉത്സവബത്തയായി 2750 രൂപയും പ്രഖ്യാപിച്ചിരുന്നു.സര്‍വീസ് പെൻഷൻകാര്‍ക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം
വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപയും നല്‍കും.ഓണം അഡ്വാൻസായി 20000 രൂപ ജീവനക്കാര്‍ക്ക് അനുവദിക്കാനും ധനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാര്‍ട്ട് ടൈം – കണ്ടിൻജന്റ് ഉള്‍പ്പെടെ മറ്റു ജീവനക്കാര്‍ക്ക് അഡ്വാൻസ് 6000 രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.അതേസമയം ഓണക്കിറ്റ് ഇത്തവണ സര്‍ക്കാര്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്.മഞ്ഞ റേഷൻ കാര്‍ഡുള്ളവര്‍ക്ക് പുറമെ അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്ന 20000 പേര്‍ക്കുമായാണ് ഓണക്കിറ്റ് അനുവദിച്ചത്.തേയിലയും വെളിച്ചെണ്ണയും പായസക്കൂട്ടും മുതല്‍ പൊടിയുപ്പ് വരെ 13 ഇനങ്ങളാണ് ഓണക്കിറ്റില്‍ ഉണ്ടാവുക.തുണി സഞ്ചി കൂടിയാവുമ്ബോള്‍ 14 ഇനങ്ങള്‍ എന്ന് കണക്കാക്കിയാണ് കിറ്റ് തയ്യാറാക്കുന്നത്.
കടുത്ത സാമ്ബത്തിക പ്രതിസന്ധി കാരണം ഓണ വിപണിക്ക് മുന്നില്‍ പകച്ച് നില്‍ക്കുന്ന സപ്ലൈകോയ്ക്ക് കിറ്റ് തയ്യാറാക്കാൻ മാത്രം 32 കോടി മുൻകൂര്‍ അനുവദിക്കാനും മന്ത്രിസഭായോഗം നിര്‍ദ്ദേശം നല്‍കിയിരുന്നു.റേഷൻ കടകള്‍ വഴിയാണ് കിറ്റുകള്‍ വിതരണം ചെയ്യുക.ആകെയുള്ള 93 ലക്ഷം റേഷൻ കാര്‍ഡ് ഉടമകളില്‍ 87 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് കഴിഞ്ഞ വര്‍ഷം കിറ്റ് നല്‍കിയിരുന്നു.കൊവിഡിന് ശേഷമുള്ള ആദ്യ ഓണക്കാലവും അതിന്‍റെ ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് വിപുലമായ രീതിയില്‍ കിറ്റ് നല്‍കിയതെന്നും ഇത്തവണ സാഹചര്യം മാറിയെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.