‘വിഷന്‍ 2031’: അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

Spread the love

തിരുവനന്തപുരം :  സംസ്ഥാന സർക്കാർ ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കുന്നു. അടുത്ത മാസം പകുതിയോടെ കൊച്ചിയില്‍ വെച്ചാണ് പരിപാടി നടക്കുക.ഇതിന്റെ ഭാഗമായി 33 സെമിനാറുകള്‍ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ന്യൂനപക്ഷ സംഗമത്തില്‍ പ്രധാനമായും ലക്ഷ്യമിടുന്നത് ക്രിസ്ത്യൻ സംഘടനകളെയാണ്. ക്രിസ്ത്യൻ, മുസ്ലിം മതവിഭാഗങ്ങളില്‍ നിന്നായി ക്ഷണിക്കപ്പെട്ട 1500 പേർ പരിപാടിയില്‍ പങ്കെടുക്കും. കെ.ജെ. മാക്സി എംഎല്‍എയ്ക്കാണ് ക്രിസ്ത്യൻ സംഘടനകളെ സംഗമത്തില്‍ പങ്കെടുപ്പിക്കുന്നതിനുള്ള ചുമതല. ‘വിഷൻ 2031’ എന്ന തലക്കെട്ടിലാണ് സംഗമം നടത്തുന്നത്. 2031-ല്‍ കേരളത്തിലെ ന്യൂനപക്ഷ സംഘടനകള്‍ എങ്ങനെയായിരിക്കണം പ്രവർത്തിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള പ്രബന്ധങ്ങളും ചർച്ചകളും സംഗമത്തില്‍ നടക്കും.

ഈ മാസം 20-ന് പമ്ബാ തീരത്താണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാരും, കേരളത്തിലെ കേന്ദ്ര മന്ത്രിമാരും പരിപാടിയില്‍ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.