നവംബര്‍ 1ന് നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നവംബർ 3 തിങ്കളാഴ്ച്ചയിലേക്ക് മാറ്റി; ജൂറി ചെയർമാന്റെ അസൗകര്യം പരിഗണിച്ചാണ് ഈ മാറ്റം

Spread the love

തൃശ്ശൂർ: നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. നവംബർ 3 തിങ്കളാഴ്ചയിലേക്ക് ആണ് പ്രഖ്യാപനം മാറ്റിയത്. ജൂറി ചെയർമാന്റെ അസൗകര്യം പരിഗണിച്ചാണ് ഈ മാറ്റം.

video
play-sharp-fill

നവംബർ 3-ന് വൈകുന്നേരം 3 മണിക്ക് തൃശ്ശൂരില്‍ വെച്ചാകും അവാർഡ് പ്രഖ്യാപനം നടക്കുക. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് ഫലപ്രഖ്യാപനം നടത്തുക.

മമ്മൂട്ടി മികച്ച നടനാകാനാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഭ്രമയുഗത്തിലെ ‘കൊടുമണ്‍ പോറ്റി’ എന്ന കഥാപാത്രത്തിനാണ് മമ്മൂട്ടിയെ പരിഗണിക്കുന്നത്. ഈ പ്രകടനം അദ്ദേഹത്തിന് വീണ്ടുമൊരു സംസ്ഥാന പുരസ്‌കാരം നേടിക്കൊടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടൊവിനോ തോമസ് അന്തിമ പട്ടികയില്‍ ഇടം നേടിയതായി സൂചനയുണ്ട്. അജയൻ്റെ രണ്ടാം മോഷണത്തിലെ പ്രകടനത്തിനാണ് ടൊവിനോയെ പരിഗണിക്കുന്നത്.

നടിമാരുടെ വിഭാഗത്തില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. മികച്ച നടിമാരുടെ പട്ടികയില്‍ കനി കുസൃതി, ദിവ്യ പ്രഭ, അനശ്വര രാജൻ, നസ്രിയ നസീം എന്നിവരാണ് ഫൈനല്‍ റൗണ്ടില്‍ മത്സരിക്കുന്നത്.

മത്സരത്തിനായി ആകെ 128 ചിത്രങ്ങളാണ് സമർപ്പിക്കപ്പെട്ടതെങ്കിലും, 38 സിനിമകള്‍ മാത്രമാണ് ജൂറിയുടെ അവസാന റൗണ്ടില്‍ എത്തിയത്.