
കോട്ടയം: സംസ്ഥാന വയോജന കമ്മീഷന്റെ പ്രവർത്തനങ്ങള്‍ സംബന്ധിച്ച് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുന്നതിന് ജില്ലാതല യോഗം ചേർന്നു. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ ചേർന്ന യോഗത്തില്‍ കമ്മിഷൻ ചെയർമാൻ കെ. സോമപ്രസാദ് അധ്യക്ഷത വഹിച്ചു.
സർക്കാർ ആശുപത്രികളില്‍ വയോജനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുക, ട്രെയിൻ ടിക്കറ്റ് നിരക്ക് കണ്‍സഷൻ പുനഃസ്ഥാപിക്കുക, വൃദ്ധ സദനങ്ങളിലെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുക, പകല്‍വീടുകള്‍ സ്ഥാപിക്കുക, വയോജനങ്ങള്‍ക്കായി പ്രത്യേക ലൈഫ് ഇൻഷുറൻസ് പദ്ധതികള്‍ നടപ്പിലാക്കുക തുടങ്ങിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും യോഗത്തില്‍ ഉയർന്നു.
ജില്ലാതല വയോജന കൗണ്‍സില്‍ അംഗങ്ങള്‍, പെൻഷൻ സംഘടനാ ഭാരവാഹികള്‍, സ്ഥാപന മേധാവികള്‍ തുടങ്ങിയവർ സംസാരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കമ്മീഷനംഗങ്ങളായ ലോപ്പസ് മാത്യു, കെ.എൻ.കെ. നമ്ബൂതിരി, അമരവിള രാധാകൃഷ്ണൻ, വയോജന കമ്മിഷൻ ഫിനാൻസ് സെക്രട്ടറി സി.എസ്. പ്രിൻസ് എന്നിവർ പങ്കെടുത്തു



