video
play-sharp-fill

അടിയന്തര കടമെടുപ്പിന് സംസ്ഥാനത്തിന് അവകാശമില്ല; 26226 കോടി രൂപ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണം; കേന്ദ്രം സുപ്രീംകോടതിയില്‍

അടിയന്തര കടമെടുപ്പിന് സംസ്ഥാനത്തിന് അവകാശമില്ല; 26226 കോടി രൂപ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണം; കേന്ദ്രം സുപ്രീംകോടതിയില്‍

Spread the love

ഡല്‍ഹി: കേരളത്തിന് അടിയന്തരമായി 26226 കോടി രൂപ കടമെടുക്കാൻ അനുവദിക്കണമെന്ന ആവശ്യം തള്ളണമെന്ന് കേന്ദ്രം.

സാമ്പത്തികമായി അനാരോഗ്യമുള്ള സംസ്ഥാനമാണ് കേരളം. അടിയന്തര കടമെടുപ്പിന് കേരളത്തിന് അവകാശമില്ലെന്നും കേന്ദ്രം വ്യക്തമാക്കി. അതിനാല്‍ കേരളത്തിന്റെ ആവശ്യം തള്ളണമെന്ന ആവശ്യവുമായി കേന്ദ്രം സുപ്രീംകോടതിയില്‍.

ഇടക്കാല ഉത്തരവ് തേടി കേരളം സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രമറുപടി. പതിനഞ്ചാം ധനകാര്യകമ്മീഷൻ സംസ്ഥാനത്തെ ഉയർന്ന കടബാധ്യതയുള്ള സംസ്ഥാനമായി വിലയിരുത്തുവെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനം അപേക്ഷയില്‍ ഉന്നയിക്കുന്ന ഓരോന്നിനും മറുപടി പറയുന്ന കേന്ദ്രം സാമ്ബത്തിക സ്ഥിതിയെ കുറിച്ചുള്ള സിഎജി, ധനകാര്യകമ്മീഷൻ റിപ്പോർട്ടുകള്‍, സംസ്ഥാനകേന്ദ്ര കത്ത് ഇടപാടുകള്‍ എന്നിവയും നല്‍കിയിട്ടുണ്ട്.