സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധനവ്; ഇന്ന് 3,376 പേര്‍ക്ക് രോ​ഗം സ്ഥിരീകരിച്ചു; 11 മരണം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 3,376 പേര്‍ക്ക് രോ​ഗം സ്ഥിരീകരിച്ചു.11 മരണം റിപ്പോർട്ട് ചെയ്തു .

കോഴിക്കോടും എറണാകുളത്തും 3 പേര്‍ വീതം മരിച്ചു. തിരുവനന്തപുരത്തും കൊല്ലത്തും രണ്ട് മരണവും കൊല്ലത്ത് ഒരു മരണവും സ്ഥിരീകരിച്ചു. ഇന്നലെ 7 കോവിഡ് മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് കേസുകളില്‍ കൂടുതല്‍ എറണാകുളത്താണ്. 838 കേസുകള്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 717 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കോട്ടയത്ത് 399 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.