
സംസ്ഥാനത്തെ കോളേജുകളില്‍ ഇന്ന് കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്….! വിദ്യയുടെ മുന്‍കൂർ ജാമ്യാപേക്ഷയിൽ വിധി ഇന്നറിയാം; നിഖിലിന്‍റെ ‘വ്യാജന്‍’ തലവേദനയില്‍ എസ്‌എഫ്‌ഐ….
സ്വന്തം ലേഖിക
കൊച്ചി: വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം പുതിയ തലത്തിലേക്ക് കടക്കുമ്പോള്‍ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി പി എമ്മിനും, സി പി എമ്മിന്‍റെ വിദ്യാര്‍ഥി സംഘടനയായ എസ് എഫ് ഐക്കും തലവേദന വര്‍ധിക്കുകയാണ്.
വിദ്യയുടെ വ്യാജ സര്‍ട്ടിഫിക്കറ്റിന് പിന്നാലെ കായംകുളത്തെ എസ്‌എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റും കൂടി എത്തിയതോടെ വിവാദം പുതിയ തലത്തിലേക്ക് കടക്കുകയാണ്. എസ് എഫ് ഐക്കും സി പി എമ്മിനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷത്തെ നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ വിദ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷയിലും നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തിലും ഇന്ന് എന്ത് സംഭവിക്കും എന്നതാണ് അറിയാനുള്ളത്. കോളേജുകളില്‍ കെ എസ് യു പ്രഖ്യാപിച്ച വിദ്യാഭാസ ബന്ധും ഇന്നത്തെ ദിവസത്തെ നിര്‍ണായകമാക്കുന്നു.
വ്യാജരേഖ കേസില്‍ പ്രതിയായ കെ വിദ്യ നല്‍കിയ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരും ഇന്ന് കോടതിയെ നിലപാട് അറിയിക്കും. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ മുൻകൂര്‍ ജാമ്യാപേക്ഷയില്‍ വിദ്യയുടെ വാദം. ജാമ്യമില്ല വകുപ്പ് ചുമത്തിയത് നിലനില്‍ക്കില്ലെന്നും കേസ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറെന്നും വിദ്യ കോടതിയെ അറിയിച്ചിരുന്നു.
എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിന് എം കോമിന് പ്രവേശനം നല്‍കിയതില്‍ കായംകുളം എം എസ് എം കോളജിനും കേരള സര്‍വകലാശാലക്കും ഉണ്ടായത് ഗുരുതര വീഴ്ചയെന്നാണ് വ്യക്തമാകുന്നത്. കോളജില്‍ ബി കോം പഠിച്ചുതോറ്റ വിദ്യാര്‍ഥി അതേ കാലയളവില്‍ മറ്റൊരു സര്‍വകലാശാലയില്‍ പഠിച്ച സര്‍ട്ടിഫിക്കറ്റുമായി പ്രവേശനത്തിന് എത്തിയപ്പോള്‍ കോളേജ് പരിശോധിച്ചില്ല.
കേരള സര്‍വ്വകലാശാലയും നിഖില്‍ ഹാജരാക്കിയ കലിംഗയിലെ സര്‍ട്ടിഫിക്കറ്റുകള്‍ കൃത്യമായി പരിശോധിച്ചുറപ്പാക്കിയില്ലെന്നതും മറ്റൊരു യാഥാര്‍ത്ഥ്യമായി തുടരുന്നു. നിഖിലിനെ ഇന്നലെ രാവിലെ സംസ്ഥാന സെക്രട്ടറി ആര്‍ഷോ ന്യായീകരിച്ച് രംഗത്തെത്തിയതോടെ എസ് എഫ് ഐക്കും സി പി എമ്മിനും തലവേദന കൂടുകയാണ്.