കാറിലെത്തുന്ന സംഘം കുട്ടികളെ ലക്ഷ്യമിടുന്നെന്ന വാര്‍ത്ത വന്നത് ഒരുമാസം മുൻപ്; കോട്ടയത്തെ സംഘത്തിലും ഒരു യുവതി; മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടും ഊര്‍ജ്ജിതമായ അന്വേഷണം നടന്നില്ലെന്നും ആരോപണം; അഞ്ച് ആഴ്ച കഴിയുമ്പോള്‍ ഓയൂരിലെ ആറ് വയസ്സുകാരിയെ തട്ടികൊണ്ടു പോകല്‍; ഈ പൊലീസ് നിഷ്‌ക്രിയത ഇനിയും എത്ര നാൾ…!

Spread the love

കോട്ടയം: സ്കൂള്‍ കുട്ടികളെ ലക്ഷ്യമിട്ട് ഒരു സംഘം നാട്ടില്‍ സജീവമായിട്ട് ഏറെ നാളുകളായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഇതുസംബന്ധിച്ച്‌ നാട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും ഊര്‍ജ്ജിതമായ അന്വേഷണം നടന്നില്ലെന്നും ആക്ഷേപമുണ്ട്. മാധ്യമങ്ങളില്‍ പോലും വാര്‍ത്തകള്‍ വന്നിട്ടും പൊലീസ് ഇക്കാര്യത്തില്‍ വേണ്ടത്ര ഗൗരവം കാട്ടിയില്ലെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ മാസമാണ് കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നോവ കാറിലെത്തിയ സംഘം കുട്ടികളെ വിളിച്ചുകയറ്റാൻ ശ്രമിച്ചത്. മാങ്ങാനം പ്രദേശങ്ങളിലാണ് ഈ സംഘം കുടുതലും കറങ്ങിനടന്നതത്രെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പല കുട്ടികളെയും വീട്ടിലെത്തിക്കാം എന്ന് വാഗ്ദാനം നല്‍കി കാറിലേക്ക് ക്ഷണിച്ചിരുന്നു. ഈ സംഘത്തിലും ഒരു യുവതി ഉണ്ടായിരുന്നു. ഇത് അന്നേ മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തിരുന്നെങ്കിലും പൊലീസ് വേണ്ടത്ര ഗൗരവം കാട്ടിയില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.