
കുറവിലങ്ങാട്: കോണ്‍ഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിന് മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ പബ്‌ളിക് സ്കൂളില്‍ ഇന്ന് തുടക്കമാകും.
10000 ത്തിലധികം മത്സരാർത്ഥികള്‍ 35 വേദികളിലായി 140 ഇനങ്ങളിലാണ് മാറ്റുരയ്ക്കും. ഇന്ന് രാവിലെ 10ന് പ്രധാന വേദിയായ കണ്‍വൻഷൻ സെന്ററില്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ്.
ജോസ് കെ.മാണി എം.പിയും, സന്തോഷ് ജോർജ് കുളങ്ങരയും മുഖ്യാതിഥികളാകും. 13, 14, 15 തീയതികളില്‍ കലാസാഹിത്യ മത്സരങ്ങള്‍ അരങ്ങേറും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോണ്‍ഫെഡറേഷൻ ഓഫ് സഹോദയ പ്രസിഡന്റ് ജോജി പോള്‍, ജനറല്‍ സെക്രട്ടറി ഡോ.ദീപാ ചന്ദ്രൻ, കോർ കമ്മറ്റി കണ്‍വീനർ ബെന്നി ജോർജ്, ലേബർ ഇന്ത്യാ മാനേജിംഗ് ഡയറക്ടർ രാജേഷ് ജോർജ് കുളങ്ങര, സ്‌കൂള്‍ ഡയറക്ടർ ടിനു രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ 40ല്‍ അധികം കമ്മറ്റികള്‍ കലോത്സവത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു. സുജ കെ.ജോർജ്, ഹാരോള്‍ഡ് രാജേഷ് തുടങ്ങിയവർ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.




