
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരായ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ വിമർശനത്തിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിമർശനങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവ് സ്വന്തം പോക്കറ്റിലേക്ക് കൂടി ഒന്ന് നോക്കുന്നത് നന്നായിരിക്കുമെന്നാണ് ശിവൻകുട്ടി പ്രതികരിച്ചത്.
ഖജനാവിൽ പൂച്ച പെറ്റ് കിടക്കുന്നു എന്ന വി ഡി സതീശൻ്റെ പ്രസ്താവനയെ വി ശിവന്‍കുട്ടി പരിഹസിച്ചു. പൂച്ചയെ പോലും പ്രസവിക്കാൻ അനുവദിക്കാത്ത പ്രതിപക്ഷ നേതാവ് എന്നായിരുന്നു വി ശിവന്‍കുട്ടിയുടെ പരിഹാസം.
പൂച്ച പെറ്റുകിടക്കുന്ന ഖജനാവുള്ള കേരളത്തിൽ അവതരിപ്പിച്ച സർക്കാരിന്റെ ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുതെന്നായിരുന്നു വി ഡി സതീശൻ്റെ പ്രസ്താവന.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോസ്റ്റിന്റെ പൂർണരൂപംവിമർശനങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവ് സ്വന്തം പോക്കറ്റിലേക്ക് കൂടി ഒന്ന് നോക്കുന്നത് നന്നായിരിക്കും. ബജറ്റ് അവതരണത്തിന് പിന്നാലെ ‘ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണെന്നും, സർക്കാർ പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പ്രസ്താവിച്ച് കണ്ടു.
പ്രതിപക്ഷ നേതാവിന് നേമത്ത് മത്സരിക്കാമോ എന്നും വി ശിവൻകുട്ടി വെല്ലുവിളിച്ചു. ഞാൻ എന്ത് പരാമർശമാണ് നടത്തിയത്. പോറ്റിയും ഗോവർധനും എല്ലാം സോണിയ ഗാന്ധിയുടെ വീട്ടിൽ പോയത് എന്തിനാണെന്ന് ചോദിച്ചതെ ഉള്ളൂ.
അത് ചോദിക്കാൻ പാടില്ലേ എന്നും ശിവൻകുട്ടി ചോദിക്കുന്നു. ആര്‍എസ്എസിനെതിരെ പോരാടി നിന്നയാളാണ് ഞാൻ. സതീശൻ താൻ അങ്ങനെയാണോ.
പൂച്ച പ്രസവിച്ച് കിടക്കുന്നു എന്നൊക്കെയാണോ ബജറ്റിനെ കുറിച്ച് പറയേണ്ടത്. പൂച്ച പ്രസവിച്ച് അവിടെ ജീവിച്ചോട്ടെ. അതിനെ ശല്യം ചെയ്യേണ്ട കാര്യമില്ലല്ലോ എന്നും വി ശിവൻകുട്ടി പരിഹസിച്ചു.
ഖജനാവ് കാലിയാണെന്ന് രാപകൽ പ്രസംഗിക്കുന്ന ഇതേ പ്രതിപക്ഷ നേതാവ് തന്നെയാണ് മാസാമാസം കൃത്യമായി തന്റെ അലവൻസുകൾ ഇതേ ഖജനാവിൽ നിന്ന് കൈപ്പറ്റുന്നത്.



