പ്രതീക്ഷയോടെ ബജറ്റ് കാത്ത് കേരളം;രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന് രാവിലെ ഒമ്പതിന്;ശമ്പളപരിഷ്കരണം മുതൽ പെൻഷൻ വരെ;വമ്പൻ പ്രഖ്യാപനങ്ങളുണ്ടാകുമോ?

Spread the love

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റ് ഇന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും.

video
play-sharp-fill

ഇലക്ഷന് മുന്നോടിയായുള്ള ബഡ്ജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡി.എ കുടിശിക തീർക്കൽ, ശമ്പളപരിഷ്കരണം, പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപനങ്ങളുണ്ടാകാം.

ക്ഷേമ പെൻഷൻ കഴിഞ്ഞ തിരഞ്ഞെടുപ്പ് വാഗ്ദാനമായ 2500 രൂപയിൽ എത്തിക്കുമെന്ന് പെൻഷൻവാങ്ങുന്ന 62ലക്ഷം പേരും പ്രതീക്ഷിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയോജന, വനിതാ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചേക്കും. യുവജനങ്ങൾക്ക് സംരംഭകത്വ സഹായ പാക്കേജ്, മത്സ്യത്തൊഴിലാളികൾക്ക് സഹായം, അംഗണവാടി ജീവനക്കാർ,ആശാവർക്കർമാർ എന്നിവർക്ക് വേതന വർദ്ധന എന്നിവയും ബഡ്‌ജറ്റിലുണ്ടായേക്കും.

ലോട്ടറി, മദ്യം, മോട്ടോർവാഹന നികുതി എന്നീ വരുമാനങ്ങളെ മാത്രം ആശ്രയിച്ചുള്ളതല്ല സംസ്ഥാനത്തിന്റെ സമ്പദ്ഘടന. ചെറിയ തുക സെസ് ഏർപ്പെടുത്തിയതൊഴിച്ചാൽ അഞ്ചുവർഷമായി മദ്യത്തിന്റെ വിലകൂട്ടിയിട്ടില്ല.

ലോട്ടറിയിൽനിന്നുള്ള വരുമാനം മൂന്നുശതമാനംപോലുമില്ല. കേന്ദ്രസർക്കാർ മോട്ടോർവാഹന നികുതി കുറച്ചതിന്റെ പ്രയോജനം ജനങ്ങൾക്കു ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

തനതുവരുമാനം ഒരുലക്ഷം കോടിയിലേറെ രൂപ വർധിപ്പിക്കാനായി. സാമ്പത്തികപ്രതിസന്ധിയിൽ ട്രഷറി അടച്ചുപൂട്ടുമെന്ന ആശങ്ക ഉയർന്നെങ്കിലും അതുണ്ടായില്ല.

അടിസ്ഥാന സൗകര്യവികസനം, തൊഴിൽ, ശാസ്ത്ര ഗവേഷണം തുടങ്ങിയ ഒട്ടേറെ മേഖലകളിൽ മുന്നോട്ടുപോകാനാണ് ശ്രമം. സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ ഉദാഹരണമാണ് വിഴിഞ്ഞം. തൊഴിലെടുക്കാൻപറ്റുന്ന ഇടമാണ് കേരളമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു.

പ്രവാസിപണം കാര്യക്ഷമമായി വിനിയോഗിക്കാനും വയോജനങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ചുള്ള ക്ഷേമപദ്ധതികൾക്കും സർക്കാർ ഊന്നൽ നൽകുമെന്നും മാധ്യമങ്ങളുമായുള്ള പ്രീ-ബജറ്റ് ചർച്ചയിൽ മന്ത്രി കൂട്ടിച്ചേർത്തു.