
സംസ്ഥാന ബജറ്റ് നാളെ: സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍; ധനപ്രതിസന്ധിക്കിടെ വരുമാന വര്‍ധന ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ക്കാകും മുന്‍തൂക്കം; നികുതികള്‍ കൂട്ടിയേക്കും; ഉറ്റുനോക്കി ജനത….!!
സ്വന്തം ലേഖിക
തിരുവനന്തപുരം: നാളെ സംസ്ഥാന ബജറ്റ്.
സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ധനപ്രതിസന്ധിക്കിടെ വരുമാന വര്‍ധന ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ക്കാകും ബജറ്റില്‍ മുന്‍തൂക്കം. ക്ഷേമ പെന്‍ഷന്‍ കൂട്ടിയേക്കും.
കടമെടുത്ത് കാര്യങ്ങള്‍ നടത്തുന്നു എന്ന കടുത്ത വിമര്‍ശനവും കെടുകാര്യസ്ഥതയും ധൂര്‍ത്തും സാമ്പത്തിക അടിത്തറ തകര്‍ത്തെന്ന ആക്ഷേപവും നിലനില്‍ക്കെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ നേര്‍ ചിത്രമായിരിക്കും അവലോകന റിപ്പോര്‍ട്ട്. ചെലവു ചുരുക്കാനും വരുമാന വര്‍ദ്ധനക്കുമുള്ള നിര്‍ദ്ദേശങ്ങള്‍ക്കായിരിക്കും ബജറ്റില്‍ മുന്‍ഗണന.
ഭൂനികുതിയും ന്യായവിലയും കൂടും , ഭൂ വിനിയോഗത്തിന് അനുസരിച്ച് നികുതി കണക്കാക്കുന്ന നിര്‍ദ്ദേശത്തിനും സാധ്യതയുണ്ട്. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ചെലവേറും , പിഴകള്‍ കൂട്ടും, കിഫ്ബി പ്രതിസന്ധിയിലായിരിക്കെ വന്‍കിട പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയില്ലെങ്കിലും നിലവില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് തുടര്‍ച്ച ഉറപ്പാക്കും.
ഡാമുകളില്‍ നിന്നുള്ള മണല്‍ വാരലും കെ.എസ്.ആര്‍.ടി.സിയെ സി.എന്‍.ജി ബസുകളിലേക്ക് മാറ്റുന്നതും അടക്കം പദ്ധതി നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ആവര്‍ത്തിച്ചേക്കുമെന്ന സൂചനയുമുണ്ട്. സില്‍വര്‍ ലൈനും കെ ഫോണും അടക്കം ഫ്ലാഗ് ഷിപ്പ് പദ്ധതികള്‍ എങ്ങുമില്ലാത്ത നില്‍ക്കുന്ന അവസ്ഥയാണ്.
തോട്ടങ്ങളിലെ പഴവര്‍ഗ കൃഷി, കിഴങ്ങുവര്‍ഗങ്ങളില്‍ നിന്ന് സ്പിരിറ്റ് , 50 കോടിനീക്കി വച്ച വര്‍ക്ക് നിയര്‍ ഹോം തുടങ്ങി കഴിഞ്ഞ ബജറ്റിലെ പദ്ധതികളൊന്നും പച്ചതൊട്ടിട്ടില്ല. കോവളം-ബേക്കല്‍ ജലപാത ഇഴയുകയാണ്.