video
play-sharp-fill

സംസ്ഥാന ബജറ്റിലെ ജന​ദ്രോഹനടപടികളിൽ പ്രതിഷേധിച്ച് കോട്ടയത്ത് കോൺഗ്രസ് നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് സംഘർഷത്തിലെത്തി;  ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു; ഡിസിസിപ്രസിഡണ്ട് നാട്ടകം സുരേഷിന് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാന ബജറ്റിലെ ജന​ദ്രോഹനടപടികളിൽ പ്രതിഷേധിച്ച് കോട്ടയത്ത് കോൺ​ഗ്രസിന്റെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് മാർച്ച് നടന്നു.

ചൊവ്വാഴ്ച രാവിലെ ഗാന്ധി സ്ക്വയറിൽ നിന്നും ആരംഭിച്ച മാർച്ച് കോട്ടയം കളക്ടറേറ്റിന് മുന്നിൽ പോലീസ് തടഞ്ഞു. ഇതോടെ
മാർച്ച് സംഘർഷത്തിലത്തി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. ഡിസിസി പ്രസിഡന്ററ് നാട്ടകം സുരേഷ് ഉൾപ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന സർക്കാരിൻറെ ബജറ്റ് നയങ്ങൾക്കെതിരായ കോൺഗ്രസ് യുഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് കോട്ടയം കളക്ട്രേറ്റിലേക്കും പ്രതിഷേധ മാർച്ച് നടത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുക്കാനെത്തിയത്

മാർച്ച് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് നാട്ടകം സുരേഷ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജോസഫ് വാഴയ്ക്കൻ, ജോഷി ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി