എസ്ബിഐയുടെ ബാങ്ക് അക്കൗണ്ട്‌സ് ഉള്ള സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും ഈ നാല് ആപ്ലിക്കേഷനുകള്‍  അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണം; ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ബാങ്ക്

എസ്ബിഐയുടെ ബാങ്ക് അക്കൗണ്ട്‌സ് ഉള്ള സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും ഈ നാല് ആപ്ലിക്കേഷനുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണം; ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ബാങ്ക്

സ്വന്തം ലേഖകൻ
മുംബൈ : എസ്ബിഐയുടെ ബാങ്ക് അക്കൗണ്ട്‌സ് ഉള്ള സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും ഈ നാല് ആപ്ലിക്കേഷനുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.

ഈ ആപ്ലിക്കേഷനുകള്‍ എസ്ബിഐയുടെ ബാങ്ക് അക്കൗണ്ട്‌സ് ഉള്ള സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും ഹൈ റിസ്‌ക്ക് ആണ് കാണിക്കുന്നത്. എനിഡെസ്‌ക്, ടീ വ്യൂവര്‍, ക്വിക്ക് സപ്പോര്‍ട്ട്, മിംഗിള്‍ വ്യൂ എന്നീ നാല് ആപ്പുകളാണ് സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ബാങ്ക് ആവശ്യപ്പെടുന്നത്.

ഒരു പ്രമുഖ ദിനപത്രത്തിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്മാര്‍ട്ട് ഫോണുകളിലെ ഈ നാലു ആപ്ലിക്കേഷനുകള്‍ ഉള്ള ഉപഭോക്താക്കള്‍ക്ക് എസ്ബിഐ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായി എന്നാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്മാര്‍ട്ട് ഫോണില്‍ നിന്ന് ഓണ്‍ലൈന്‍ വഴി പണമിടപാടുകള്‍ നടത്തുന്നവര്‍ക്കാണ് ഇത്തരത്തില്‍ സംഭവിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. അതുകൊണ്ടു തന്നെ ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകള്‍ നടത്തുന്നവര്‍ കരുതിയിരിക്കുക എന്നാണ് ഇപ്പോള്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.