
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)ക്ക് കീഴില്‍ രണ്ടായിരത്തിലധികം ഒഴിവുകളിലേക്ക് നടക്കുന്ന സിബിഒ റിക്രൂട്ട്മെന്റ് ഫെബ്രുവരി 18ന് അവസാനിക്കും.
യോഗ്യരായ ഉദ്യോഗാർഥികള്‍ക്ക് ബാങ്കിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റ് മുഖേന അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ്.ബി.ഐയിൽ സര്ക്കിള് ബേസ്ഡ് ഓഫീസർ (സിബിഒ) റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 2050.
പ്രായപരിധി
21നും 30നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2025 ഡിസംബർ 31 അടിസ്ഥാനമാക്കി കണക്കാക്കും.
എസ്.സി, എസ്.ടി, ഒബിസി, ഭിന്നശേഷിക്കാർ, വിമുക്ത ഭടന്മാർ തുടങ്ങിയ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
അംഗീകൃത യൂണിവേഴ്സിറ്റിക്ക് കീഴിൽ ഡിഗ്രി നേടിയിരിക്കണം.
എഞ്ചിനീയറിങ്, മെഡിക്കൽ, സിഎ, കോസ്റ്റ് അക്കൗണ്ടൻസി തുടങ്ങി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
ബാങ്കുകളിൽ ഓഫീസറായി കുറഞ്ഞത് രണ്ട് വർഷത്തെ എക്സ്പീരിയൻസ് വേണം.
അപേക്ഷ ഫീസ്
ജനറൽ, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാർക്ക് 750 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസില്ല.
തിരഞ്ഞെടുപ്പ്
അപേക്ഷകർ എഴുത്ത് പരീക്ഷക്ക് ഹാജരാവണം. തുടർന്ന് ഇന്റര്വ്യൂ, ലാംഗ്വേജ് ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷന് എന്നിവയും നടത്തും. തുടർന്ന് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചാണ് നിയമനങ്ങൾ നടക്കുക.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവർ എസ്.ബി.ഐയുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം റിക്രൂട്ട്മെന്റ് വിൻഡോയിൽ നിന്ന് സിബിഒ റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. അപേക്ഷ നല്കുന്നതിനായി ലിങ്കിൽ രജിസ്റ്റർ ചെയ്ത് ഫോം പൂരിപ്പിക്കുക. വിശദമായ വിജ്ഞാപനവും, അപേക്ഷ പ്രോസ്പെക്ടസ് എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷ: https://sbi.bank.in/



