play-sharp-fill
സംസ്ഥാനത്ത് 16 പേർക്കു കോവിഡ് സ്ഥിരീകരിച്ചു: സ്ഥിതി അതീവ ഗുരുതരമെന്നു മുഖ്യമന്ത്രി; രോഗം ബാധിച്ചവരിൽ ഏറെയും കേരളത്തിനു പുറത്തു നിന്നും എത്തിയവർ

സംസ്ഥാനത്ത് 16 പേർക്കു കോവിഡ് സ്ഥിരീകരിച്ചു: സ്ഥിതി അതീവ ഗുരുതരമെന്നു മുഖ്യമന്ത്രി; രോഗം ബാധിച്ചവരിൽ ഏറെയും കേരളത്തിനു പുറത്തു നിന്നും എത്തിയവർ

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16 പേർക്കു കൊവിഡ് 19 സ്ഥിരീകരിച്ചു. വയനാട് അഞ്ച് മലപ്പുറം നാല് ആലപ്പുഴ കോഴിക്കോട് രണ്ട് കൊല്ലം പാലക്കാട് കാസർകോട് ഒന്ന് വീതം ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ബാധിച്ചവരിൽ ഏഴു പേർ വിദേശത്തു നിന്നും എത്തിയവരാണ്. തമിഴ്‌നാട്ടിൽ നിന്നും എത്തിയ നാലു പേർക്കും മുംബൈയിൽ നിന്നും എത്തിയ രണ്ടു പേർക്കും രോഗം പോസിറ്റീവാണ് എന്നു കണ്ടെത്തിയിട്ടുണ്ട്.


മൂന്നു പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥീരീകരിച്ചിരിക്കുന്നത്. ഇതുവരെ 576 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 80 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 350 ആയിട്ടുണ്ട്. രോഗം ബാധിച്ചും , ക്വാറന്റൈനിൽ കഴിയുന്നവരെയും നിരീക്ഷിക്കുന്നതിനായി മോട്ടോർ സൈക്കിൾ ബ്രിഗേഡ് ജില്ലയിൽ ഏർപ്പെടുത്തുന്നതിനും തീരുമാനമായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ നടപ്പാക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിച്ചു. കഴിഞ്ഞ ഞായറാഴ്ചത്തേതിനു സമാനമായി ഇക്കുറിയും സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കും. കഴിഞ്ഞ ദിവസം എത്തിയ തീവണ്ടിയിൽ 348 മലയാളികളാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാനത്ത് എത്തിയത്. ഇവരെല്ലാം നിബന്ധനകൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നത് എന്നു കണ്ടെത്തിയിട്ടുണ്ട്.

വസ്ത്ര വ്യാപാര സ്ഥാപനങ്ങങ്ങൾ നിബന്ധനകളോടെ പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ, 15 ശതമാനം സ്ഥാപനങ്ങൾ മാത്രമാണ് തുറന്നു പ്രവർത്തിച്ചത് എന്നു കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഉത്തരവിലെ ആശയക്കുഴപ്പം എന്താണ് എന്നു കണ്ടെത്തുന്നതിനായി പരിശോധന നടത്തും.

സംസ്ഥാനത്ത് നടക്കാൻ പാടില്ലാത്ത ഒരു നടന്നത് ശ്രദ്ധയിൽപ്പെട്ടു. മത്സ്യ പരിശോധനയ്ക്കിടയിൽ കൈക്കൂലി വാങ്ങി എന്ന സംഭവത്തിൽ വിജിലൻസിനെ ചുമതലപ്പെടുത്തി. ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും രോഗം പടരുന്നത് ഗുരുതരമായ വിഷയം. അവരുടെ സുരക്ഷ ഉറപ്പാക്കും. എട്ടു സംസ്ഥാനങ്ങൾ കേരളത്തിലേയ്ക്കു ട്രെയിൻ അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ജലഗതാഗതം പൊതുഗതാഗതം തുറക്കുന്നതിന് ഒപ്പം മാത്രമേ പുനരാരംഭിക്കൂ.